തിരുവനന്തപുരം : ഈത്തപ്പഴം എല്ലാ സീസണിലും ലഭ്യമാണെങ്കിലും നമ്മുടെ നാട്ടില്‍ റംസാന്‍ വ്രതാനുഷ്ഠാനക്കാലത്താണ് ഇവ ധാരാളമായി എത്താറ്. ഒരു ദിവ്യഫലം എന്ന രീതിയിലാണ് പലരും അതിനെ കാണുന്നതെങ്കിലും ഈത്തപ്പഴത്തിന്റെ അമൂല്യമായ ഔഷധഗുണങ്ങളെക്കുറിച്ച് അത്ര കൂടുതലായൊന്നും മനസിലാക്കിയിട്ടില്ല. ഈത്തപ്പഴം പഴുത്തതായാലും ഉണങ്ങിയതായാലും ആരോഗ്യത്തിന് ഒരുപോലെ ഗുണം ചെയ്യുന്നു .
ഇതില്‍ പലതരത്തിലുള്ള വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍-എ, വിറ്റാമിന്‍-സി, വിറ്റാമിന്‍-കെ, വിറ്റാമിന്‍ ബി6, തയാമിന്‍, നിയാസിന്‍, റിബോഫ്ളവിന്‍ എന്നിവയാണ് ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുള്ള വിറ്റാമിനുകള്‍. ഇത്രയേറെ വിറ്റാമിനുകള്‍ ഒന്നിച്ച് ശേഖരിച്ചുവച്ചിട്ടുള്ള വേറെ ഏതു ഫലമാണുള്ളത്? ധാതുക്കളുടെ കലവറ ഹീമോഗ്ളോബിന്റെ കുറവുമൂലമുണ്ടാകുന്ന അനീമിയ എന്ന അവസ്ഥ നിങ്ങളെ ബാധിച്ചിട്ടുണ്ടെങ്കില്‍ ഈത്തപ്പഴം നിങ്ങളെ അതില്‍നിന്ന് മോചിപ്പിക്കും.
എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് ആവശ്യമായ കാല്‍സ്യം ഈത്തപ്പഴത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. റ്യുമാറ്റിസം, ആര്‍ത്രൈറ്റിസ് എന്നിവ തടയുന്നതിനും ഈന്തപ്പഴം സഹായിക്കുന്നു. കാരയ്ക്കയിലെ മറ്റു ധാതുക്കളാണ് മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാഷ്യം, കോപ്പര്‍, മാംഗനീസ്, സെലെനിയം എന്നിവ.
അട്ടകുളങ്ങര രാമചന്ദ്രൻ റെസ്റ്റിൽസിനു എതിർ വശം നട്സ് ആൻഡ് ഫ്രൂട്സ് ഷോപ്പിൽ ഈത്തപ്പഴത്തിന് ആവശ്യക്കാരുടെ വൻ തിരക്കാണ്. 9495904593