തിരുവനന്തപുരം : പഴവങ്ങാടിയിലുള്ള കൈരളി ബസാർ എന്ന ചെരുപ്പ് കടയിലെ വിൽപ്പനക്കാരൻ മസൂദ് റഹ്‌മാനെയാണ് ഇക്കഴിഞ്ഞ മാസം ആറാം തീയതി കടയിൽ കയറി ചെരുപ്പ് വാങ്ങാനെന്ന വ്യാജേന അജ്ഞാതൻ ക്രൂരമായി മർദിച്ചവശനാക്കിയത്. കഴിഞ്ഞ അഞ്ചു വർഷമായി ഇതേ കടയിൽ സേവനമനുഷ്ഠിച്ചു വരുന്നയാളാണ് മസൂദ് റഹ്‌മാൻ .
മസൂദ് റഹ്‌മാൻ പറയുന്നത് ഇങ്ങനെ ;
ഇക്കഴിഞ്ഞ മാർച്ച് 6 നു രാവിലെ പതിവുപോലെ 10 .00 മണിക്ക് ഞാനും കൂടെ ജോലിചെയ്യുന്ന ഗണേശുമായി കട തുറന്നു . ഏകദേശം 10 .30 മണിയോടെ ഒരാൾ കടയിൽ വന്നു . ഷൂസ് നോക്കിയിട്ട് ഇതിനെന്തു വില എന്ന് ചോദിച്ചു . 900 രൂപയാണ് വിലയെന്ന് പറഞ്ഞപ്പോൾ , 500 രൂപക്ക് തരുമോ എന്ന് എന്നോട് ചോദിച്ചു 100 രൂപാ കുറച്ച 800 രൂപക്ക് കൊടുക്കാം എന്ന് പറഞ്ഞപ്പോൾ അയാൾ ചീത്ത വിളിച്ചുകൊണ്ട്നിന്നെ കൊന്നിട്ടായാലും ഞാൻ ഷൂ കൊണ്ടുപോകുമെന്ന് പറഞ്ഞു . എന്നിട്ട് കൈ മുറുക്കി എന്റെ മൂക്കിലിടിച്ചു . ഇടി കൊണ്ട് എന്റെ മൂക്കിൽ നിന്നും രക്തം വാർന്നൊഴുകി.തുടർന്ന് എന്റെ ബോധം നഷ്ട്ടപ്പെട്ടു. ഉടൻ എന്നെ ആശുപത്രിയിൽ എത്തിച്ചു മൂക്കിന്റെ എല്ലിൻ പൊട്ടലുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു .
കണ്ടു നിന്ന നാട്ടുകാർ ഇടിച്ചയാളെ പിടികൂടുകയും എന്തിനാ ഇടിച്ചതെന്നു ചോദിച്ചപ്പോൾ അജ്ഞാതൻ പറഞ്ഞത് – ഞാൻ ഷൂ ഒന്നും വാങ്ങാൻ വന്നതല്ല. ബൈജു എന്നയാൾ പറഞ്ഞിട്ട് വന്നതാണെന്നും ഞാൻ ഒരാളല്ല ഞങ്ങൾ മൂന്നാല് പേരുണ്ടെന്നും മറ്റുള്ളവർ ഓടിപ്പോയിട്ടുണ്ടെന്നും നിങ്ങളുടെ കടയുടമ സെയ്ദലിയും എന്നെ പറഞ്ഞു വിട്ട ബൈജുവും തമ്മിൽ വസ്തു സംബന്ധമായ തർക്കം നടക്കുന്നുണ്ടെന്നും അതിന്റെ പേരിലാണ് ആക്രമണം നടത്തിയെന്നുമാണ് അജ്ഞാതൻ പറയുന്നത് . തുടർന്ന് നാട്ടുകാർ അജ്ഞാതനെ പോലീസിലേൽപ്പിച്ചു.
സെയ്‌ദലി ആന്നെന്ന് തെറ്റദ്ധരിച്ചാവും അയാൾ എന്നെ ഇടിച്ചത് . സംഭവം കണ്ട് അവിടെ ആൾക്കാർ കൂടി . അവിടെ വന്നവരെല്ലാം സംഭവം കണ്ടിടുണ്ട് . എന്റെ പരിചയക്കാരനായ മുഹമ്മദ് റാഫിയാണ് എന്നെ ആശുപത്രിയിൽ കൊണ്ട് വന്നത് . ഡോക്ടർ പരിശോദിച്ചുനോക്കിയിട്ട് മൂക്കിൽ പൊട്ടലുള്ളതായി പറഞ്ഞാണ് എന്നെ ഇവിടെ അഡ്മിറ്റ് ചെയ്തത് .എന്നെ ഉപദ്രവിച്ച ഉദ്ദേശം 27 വയസു മാത്രം പ്രായം വരുന്ന പാൻസും ഷർട്ടും ധരിച്ച ആളിനെ എനിക്ക് ഇനിയും കണ്ടാൽ അറിയാമെന്ന് നെറ്റ് മലയാളം ന്യൂസിനോട് മസൂദ് പറഞ്ഞു .
.
സംഭവം അറിഞ്ഞയുടനെ കടയുടമ സെയ്ദലി ഫോർട്ട് പോലീസിനും,തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട് . സംഭവം നടന്ന് ഒരു മാസത്തിലേറെയായിട്ടും പ്രതി ബൈജുവിനെ പിടികൂടിയിട്ടില്ലായെന്നും. ബൈജുവിന്റെ പേര് പറഞ്ഞു നേരത്തെയും പലയാളുകൾ ഇവിടെ വന്ന് പ്രശനങ്ങൾ ഉണ്ടാക്കാറുണ്ടെന്നും സെയ്ദലി പറയുന്നു . പോലീസ് കേസെടുത്തത് അന്വേഷണം ആരംഭിച്ചതായും അറിയുന്നു .