ന്യൂഡല്‍ഹി: കേരളത്തില്‍ ബിജെപി 14 സീറ്റില്‍ മത്സരിക്കുമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധരറാവു. തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന ബിഡിജെഎസ് അഞ്ചിടത്തും പി.സി. തോമസിന്റെ കേരള കോണ്‍ഗ്രസ് കോട്ടയത്തും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.വയനാട്, ആലത്തൂര്‍, ഇടുക്കി, തൃശൂര്‍, മാവേലിക്കര സീറ്റുകളില്‍ ബിഡിജെഎസ് ജനവിധി തേടുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളിയും പി.കെ. കൃഷ്ണദാസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കുമ്മനം രാജശേഖരന് മത്സരിക്കുന്ന കാര്യം കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും. ബിഡിജെഎസുമായുള്ള സഖ്യം എന്‍ഡിഎ മുന്നണിക്കു ഗുണം ചെയ്യുമെന്നും സ്ഥാനാര്‍ഥികളെ കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നും മുരളീധരറാവു കൂട്ടിച്ചേര്‍ത്തു. താന്‍ മത്സരിക്കുന്നകാര്യം തീരുമാനിച്ചിട്ടില്ലെന്നും കേരളത്തിലെത്തി പാര്‍ട്ടി പ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്തശേഷമേ ഇക്കാര്യം തീരുമാനിക്കുകയുള്ളു. ബിഡിജെഎസ് സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.