ന്യൂഡല്‍ഹി: ഓഗസ്റ്റ് 31നാണ് കേസിനാസ്പദമായി സംഭവം നടക്കുന്നത്. ന്യൂഡല്‍ഹിയില്‍ ഗ്രേറ്റര്‍ കൈലാഷിലെ പ്രമുഖ അടിവസ്ത്രക്കടയിലെ ഡ്രസ്സിങ് റൂമില്‍ ഒളിക്യാമറ വെച്ചതായും കടയിലെ ജീവനക്കാരന്‍ ഒളിക്യാമറയിൽ ദൃശ്യങ്ങള്‍ തത്സമയം പകര്‍ത്തുന്നതായി കണ്ടതായും മാധ്യമപ്രവര്‍ത്തക നിലവിളിച്ച് ഇറങ്ങിയോടിയതായി പരാതിയില്‍ പറയുന്നു.
ഗ്രേറ്റര്‍ കൈലാഷിലെ എം ബ്ലോക്കിലെ കടയില്‍ നിന്ന് യുവതി അടിവസ്ത്രങ്ങള്‍ എടുത്ത് ഡ്രസ്സിങ് റൂമില്‍ കയറി ധരിച്ചു നോക്കി. അല്‍പസമയങ്ങള്‍ക്ക് ശേഷം കടയിലെ ജീവനക്കാരി മറ്റൊരു മുറിയിലേക്ക് പോയി വസ്ത്രം ധരിച്ചുനോക്കാന്‍ ആവശ്യപ്പെട്ടു. കാര്യം അന്വേഷിച്ചറിഞ്ഞപ്പോഴാണ് ആ മുറിയില്‍ രഹസ്യക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്ന വിവരം അറിയുന്നത്. ഈസമയം താന്‍ അര്‍ധനഗ്നയായിരിക്കുകയായിരുന്നെന്നും ഡ്രസ്സിങ് റൂമിനോട് ചേര്‍ന്നുള്ള മുറിയില്‍ നിന്ന് രഹസ്യക്യാമറയിലെ ദൃശ്യങ്ങള്‍ കടയിലെ രണ്ട് ജീവനക്കാര്‍ തത്സമയം കാണുകയുമായിരുന്നുവെന്നാണ് യുവതി പറയുന്നത്. ഉടന്‍ തന്നെ നിലവിളിച്ച് വസ്ത്രങ്ങള്‍ ധരിച്ച് പുറത്തേക്കിറങ്ങി കടയുടമയോട് പരാതി പറഞ്ഞപ്പോള്‍ നിഷേധിക്കുകയായിരുന്നു.
തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കി. എന്നാല്‍, പരാതി നല്‍കി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ്, സംഭവത്തിനെതിരെ പോലീസ് എഫ്‌ഐആര്‍ എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും ഇതുവരെയും സ്ഥാപനത്തിനെതിരെയും ജീവനക്കാരനെതിരെയും പോലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപവും ഉയരുന്നുണ്ട്.
ന്യൂഡല്‍ഹി: ഓഗസ്റ്റ് 31നാണ് കേസിനാസ്പദമായി സംഭവം നടക്കുന്നത്. ന്യൂഡല്‍ഹിയില്‍ ഗ്രേറ്റര്‍ കൈലാഷിലെ പ്രമുഖ അടിവസ്ത്രക്കടയിലെ ഡ്രസ്സിങ് റൂമില്‍ ഒളിക്യാമറ വെച്ചതായും കടയിലെ ജീവനക്കാരന്‍ ഒളിക്യാമറയിൽ ദൃശ്യങ്ങള്‍ തത്സമയം പകര്‍ത്തുന്നതായി കണ്ടതായും മാധ്യമപ്രവര്‍ത്തക പരാതിയില്‍ പറയുന്നു. .
ഗ്രേറ്റര്‍ കൈലാഷിലെ എം ബ്ലോക്കിലെ കടയില്‍ നിന്ന് യുവതി അടിവസ്ത്രങ്ങള്‍ എടുത്ത് ഡ്രസ്സിങ് റൂമില്‍ കയറി ധരിച്ചു നോക്കി. അല്‍പസമയങ്ങള്‍ക്ക് ശേഷം കടയിലെ ജീവനക്കാരി മറ്റൊരു മുറിയിലേക്ക് പോയി വസ്ത്രം ധരിച്ചുനോക്കാന്‍ ആവശ്യപ്പെട്ടു. കാര്യം അന്വേഷിച്ചറിഞ്ഞപ്പോഴാണ് ആ മുറിയില്‍ രഹസ്യക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്ന വിവരം അറിയുന്നത്.
ഈസമയം താന്‍ അര്‍ധനഗ്നയായിരിക്കുകയായിരുന്നെന്നും ഡ്രസ്സിങ് റൂമിനോട് ചേര്‍ന്നുള്ള മുറിയില്‍ നിന്ന് രഹസ്യക്യാമറയിലെ ദൃശ്യങ്ങള്‍ കടയിലെ രണ്ട് ജീവനക്കാര്‍ തത്സമയം കാണുകയുമായിരുന്നുവെന്നാണ് യുവതി പറയുന്നത്. ഉടന്‍ തന്നെ നിലവിളിച്ച് വസ്ത്രങ്ങള്‍ ധരിച്ച് പുറത്തേക്കിറങ്ങി കടയുടമയോട് പരാതി പറഞ്ഞപ്പോള്‍ നിഷേധിക്കുകയായിരുന്നു.
തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കി. എന്നാല്‍, പരാതി നല്‍കി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ്, സംഭവത്തിനെതിരെ പോലീസ് എഫ്‌ഐആര്‍ എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും ഇതുവരെയും സ്ഥാപനത്തിനെതിരെയും ജീവനക്കാരനെതിരെയും പോലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപവും ഉയരുന്നുണ്ട്.