കോഴിക്കോട് മലബാർ മേഖലയിലെ ആർക്കിടെക്ട്-നിർമാണ സംരംഭങ്ങളിൽ 3 ദിവസമായി ആദായ നികുതി വകുപ്പു നടത്തിയ റെയ്‌ഡിൽ 237 കോടി രൂപയുടെ അനധികൃത സ്വത്തുക്കൾ കണ്ടെത്തി.
21 കോടി രൂപയുടെ നോട്ടുകളും , 6.5 കിലോഗ്രാം സ്വർണവും, 25 ലക്ഷം രൂപയുടെ വിദേശ കറൻസികളും, വിദേശത്ത് വസ്‌തു വകകൾ വാങ്ങിയതിന്റെ രേഖകളുമാണ് പിടികൂടിയത്. ഇതെല്ലാം ചേർന്ന് 237 കോടി രൂപയടേതു വരുമെന്നാണ് ആദായനികുതി വകുപ്പിന്റെ പ്രാഥമിക നിഗമനം.ഈ മേഖലയിൽ പ്രവർത്തിക്കുന്ന മലബാറിലെ പ്രമുഖരായ 8 വ്യക്തികളുടെ വീടുകളിൽ നിന്നും സ്‌ഥാപനങ്ങളിൽ നിന്നുമാണ് ഇവയെല്ലാം കണ്ടെത്തിയത്. കോഴിക്കോട് ഇൻവെസ്‌റ്റിഗേഷൻ വിങ്ങിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്