തിരുവനന്തപുരം ജില്ലയില്‍ ഇന്ന്(11 ഒക്ടോബര്‍) 797 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 633 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 150 പേരുടെ ഉറവിടം വ്യക്തമല്ല. 10 പേര് വീട്ടുനിരീക്ഷണത്തിലായിരുന്നു. രണ്ടുപേര്‍ മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നെത്തിയതാണ്. രണ്ടുപേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.
പാല്‍കുളങ്ങര സ്വദേശിനി മീനകുമാരി(68), പൂജപ്പുര സ്വദേശി പീരു മുഹമ്മദ്(84) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 335 പേര് സ്ത്രീകളും 462 പേര് പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 79 പേരും 60 വയസിനു മുകളിലുള്ള 119 പേരുമുണ്ട്. പുതുതായി 2,576 പേര് രോഗനിരീക്ഷണത്തിലായി. ഇവരടക്കം 31,779 പേര് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 2,307 പേര് നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 11,720 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. 1,200 പേര് ഇന്ന് രോഗമുക്തി നേടി.
കോവിഡുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കണ്ട്രോള് റൂമില്‍ 206 കോളുകളാണ് ഇന്നെത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 39 പേര് മെന്റല്‍ ഹെല്‍ത്ത് ഹെല്പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 3,436 പേരെ ടെലഫോണില്‍ ബന്ധപ്പെടുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.