തിരുവനന്തപുരം ജില്ലയില്‍ ഇന്ന്(19 സെപ്റ്റംബര്‍) 824 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 637 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 147 പേരുടെ ഉറവിടം വ്യക്തമല്ല. 34 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. 4 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. നാലുപേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.
ചെമ്പഴന്തി സ്വദേശി ഷാജി(47), മൂഴി സ്വദേശി തങ്കപ്പന്‍ പിള്ള(87), കാഞ്ഞിരംപാറ സ്വദേശിനി സീത(94), വള്ളിച്ചിറ സ്വദേശി സോമന്‍(65) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 347 പേര്‍ സ്ത്രീകളും 479 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 104 പേരും 60 വയസിനു മുകളിലുള്ള 141 പേരുമുണ്ട്.
മെഡിക്കല്‍ കോളേജ്-31, വെഞ്ഞാറമ്മൂട്-26, പാറശ്ശാല-25, നെയ്യാറ്റിന്‍കര-15, ഒറ്റശേഖരമംഗലം-15, കരമന-13, പേയാട്-11, നെട്ടയം-11, കല്ലിയൂര്‍-10, മണക്കാട്-9, തിരുമല-8, ആനയറ-8, നെല്ലിമൂട്-7, വട്ടപ്പാറ-7, വര്‍ക്കല-7, തിരുവല്ലം-7, വള്ളക്കടവ്-6, നേമം-6, പെരുമാതുറ-6, പൂവാര്‍-5, പൂജപ്പുര-5, അരൂര്‍-5, പട്ടം-5, നെടുമങ്ങാട്-5, വിഴിഞ്ഞം-5, മുട്ടത്തറ-4 എന്നിവയാണ് ഏറ്റവുമധികം രോഗികളുള്ള പ്രദേശങ്ങള്‍.
പുതുതായി 1,893 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 25,541 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ 4,046 പേര്‍ വിവിധ ആശുപത്രികളിലാണ്. വീടുകളില്‍ 20,875 പേരും വിവിധ സ്ഥാപനങ്ങളിലായി 620 പേരും നിരീക്ഷണത്തില്‍ കഴിയുന്നു. 1,890 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി.
ഇന്ന് 577 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇതുവരെ അയച്ച സാമ്പിളുകളില്‍ 545 എണ്ണത്തിന്റെ ഫലം ഇന്ന് ലഭിച്ചു. കോവിഡുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ 186 കോളുകളാണ് ഇന്നെത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 21 പേര്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 5,644 പേരെ ടെലഫോണില്‍ ബന്ധപ്പെടുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ഇന്ന് 2,476 വാഹനങ്ങള്‍ പരിശോധിച്ചു. 5,245 പേരെ പരിശോധനയ്ക്കു വിധേയരാക്കി.