തിരുവനന്തപുരത്ത് 1435 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

8

തിരുവനന്തപുരം ജില്ലയിൽ ഇന്ന് (24 ഓഗസ്റ്റ് 2021) 1435 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1087 പേർ രോഗമുക്തരായി. 12.9 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 9677 പേർ ചികിത്സയി ലുണ്ട്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 1346 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 3 പേർ ആരോഗ്യ പ്രവർത്തകരാണ്.

പുതുതായി 1959 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 2158 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 27164 ആയി.

NO COMMENTS