തിരുവനന്തപുരം ജില്ലയിൽ ഇന്ന് (06 സെപ്റ്റംബർ 2021) 1483 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2085 പേർ രോഗമുക്തരായി. 13.6 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 16717 പേർ ചികിത്സയി ലുണ്ട്.
ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 2 പേർ ആരോഗ്യപ്രവർത്തകരാണ്. പുതുതായി 2203 പേരെ ജില്ലയിൽ നിരീക്ഷണ ത്തിലാക്കി. 1474 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 43398 ആയി.