തിരുവനന്തപുരത്ത് 2150 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

14

തിരുവനന്തപുരം ജില്ലയിൽ ഇന്ന് (29 ഓഗസ്റ്റ് 2021) 2150 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1591 പേർ രോഗമുക്തരായി. 15.8 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 13408 പേർ ചികിത്സയി ലുണ്ട്.ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 2073 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ ഒരാൾ ആരോഗ്യ പ്രവർത്തകനാണ്.

പുതുതായി 2979 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 1659 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 30763 ആയി.

NO COMMENTS