തിരുവനന്തപുരം ജില്ലയിൽ ഇന്ന് (25 ഒക്ടോബർ 2021) 909 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1081പേർ രോഗമുക്തരായി. 14 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 9209 പേർ ചികിത്സ യിലുണ്ട്.
പുതുതായി 1,809 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 757 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണ കാലം പൂർത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 45,589 ആയി.