തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്കും മൂന്ന് കൗണ്‍സിലര്‍മാര്‍ക്കും തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥിക്കും ഇന്ന് കൊറോണ സ്ഥിരീകരിച്ചു.തിരുവനന്തപുരം നഗരവുമായി ബന്ധപ്പെട്ടിട്ടുള്ള ഇവരുടെ കൂടുതല്‍ സമ്പർക്ക പട്ടിക തയാറാക്കാന്‍ ശ്രമം തുടങ്ങി. റാന്റം പരിശോ ധനയിലാണ് രോഗം കണ്ടെത്തിയത്. വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നവര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഉറവിടം വ്യക്തമല്ലെന്നത് സ്ഥിതി ഗുരുതരമാക്കുന്നു.
വലിയതുറ സെന്റ് ആന്റണീസ് സ്കൂളില്‍ പരീക്ഷ എഴുതിയ 17കാരനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ അമ്മയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ നടത്തിയ പരിശോധനയിലാണ് പോസ്റ്റീവായത്. തിരുവനന്തപുരം നഗരത്തിലെ കൂടുതല്‍ പ്രദേശങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടാന്‍ സാധ്യത ഉണ്ടെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.