തിരുവനന്തപുരം : തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശക്തനായ എതിരാളിയായിരുന്നുവെന്നും വിചാരിക്കാത്ത അടിയൊഴുക്കുകള്‍ ഉണ്ടായേക്കാമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന്. കെ പി സി സി നേതൃ യോഗത്തിലാണ് തെരഞ്ഞെടുപ്പ് സംബന്ധിച്ച ആശങ്ക ടി എന്‍ പ്രതാപന് വ്യക്തമാക്കിയത്. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം തിരിച്ചടി ആയിയെന്ന് ടി എന്‍ പ്രതാപന് പറഞ്ഞു.
ഹിന്ദു നായര്‍ വോട്ടുകള്‍ ബി ജെ പി യിലേക്ക് പോയിട്ടുണ്ടാകാം, ആര് എസ് എസിന്റെ പ്രവര്‍ത്തനം ശക്തമായിരുന്നുവെന്നാണ് വിലയിരുത്തല്‍. വിചാരിക്കാത്ത അടിയൊഴുക്കുകള്‍ ഉണ്ടായേക്കാമെന്നും നെഗറ്റീവ് വാര്‍ത്തയും പ്രതീക്ഷിക്കാമെന്നും ടി എന്‍ പ്രതാപന് പറഞ്ഞു.