വള്ളിക്കുന്നില്‍ വാട്ടര്‍ കണക്ഷന്‍ മേള നടത്തി അപേക്ഷകളില്‍ 20 ദിവസത്തി നകം തീര്‍പ്പാക്കാന്‍ നിര്‍ദേശം.

108

മലപ്പുറം : വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തില്‍ വാട്ടര്‍ അതോറിറ്റി കണക്ഷന്‍ മേള നടത്തി. ഗ്രാമ പഞ്ചായത്തിന്റെയും കേരള വാട്ടര്‍ അതോറിറ്റിയുടേയും സഹകരണത്തോടെ ഗ്രാമപഞ്ചായത്തിന്റെ തീരദേശ മേഖലയുള്‍പ്പെടെ യുള്ള 15 സ്ഥലങ്ങളിലുള്ളവരില്‍ നിന്നാണ് അപേക്ഷ സ്വീകരിച്ചത്. മേള പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

കടലുണ്ടിക്കടവ് പടന്ന പാലം, കടലുണ്ടിക്കടവ് കടലോരം, കടലുണ്ടി ക്കടവ് ആപ്പിള്‍ ബേക്കറിയ്ക്ക് വടക്ക് ഭാഗം, ഹീറോസ് നഗര്‍, അരിയ ല്ലൂര്‍ മുതല്‍ മുതിയം ബീച്ച് വരെയുള്ള കടലോരം, നരിക്കുറ്റി – അധികാര കോട്ട റോഡ്, ബംഗ്ലാവില്‍ ഇടവഴി കുറ്റിയാര്‍ച്ചയില്‍ ഹരിജന്‍ കോളനി റോഡ്, പോത്തും കുഴിക്കാട് കുറിയ പാടം റോഡ്, പോ ത്തും കുഴിക്കാട് റെയില്‍വെ ലൈന്‍ റോഡ്, നവജീവന്‍ സ്രാമ്പി റോഡ്, അത്താണിക്കല്‍ കീഴയില്‍ പടന്ന ഭാഗം, അത്താണിക്കല്‍ മണ്ണാര്‍ച്ചോല റോഡ്, അത്താണി ക്കല്‍ ചെനപ്പറമ്പ മാതറമ്പില്‍ റോഡ്, വെള്ളേപ്പാടം സബ് സെന്റര്‍ റോഡ്, മാഹി വെള്ളേപ്പാടം താലപ്പൊലി പറമ്പ് റോഡ് എന്നീ പ്രദേശങ്ങളിലുള്ളവര്‍ക്കായാണ് കുടിവെള്ള കണക്ഷന്‍ മേള സംഘടിപ്പിച്ചത്.

മേളയില്‍ ലഭിച്ച അപേക്ഷകള്‍ 20 ദിവസത്തിനകം തീര്‍പ്പ് കല്‍പിച്ച് കണക്ഷന്‍ നല്‍കാനുള്ള നടപടി സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് എം.എല്‍.എ നിര്‍ദേശം നല്‍കി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍ ശോഭന അധ്യക്ഷ യായി. സ്ഥിര സമിതി ചെയര്‍മാന്‍മാരായ ഇ.ദാസന്‍, നിസാര്‍ കുന്നുമ്മല്‍, കടലുണ്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. പ്രഭാകരന്‍, ഗ്രാമ പഞ്ചായത്ത് അംഗം ഒടുക്കത്തില്‍ ലക്ഷ്മി, പട്ടയില്‍ ബാബുരാജ്, വാട്ടര്‍ അതോറിറ്റി എക്‌സി ക്യൂട്ടീവ് എഞ്ചിനീയര്‍ സുരേഷ് ബാബു, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.അബ്ബാസ് എന്നിവര്‍ സംസാ രിച്ചു.

NO COMMENTS