മൺറോതുരുത്ത് അനുരൂപ കാർഷിക പദ്ധതി ഉദ്ഘാടനം സെപ്റ്റംബർ 19 ന്

56

തിരുവനന്തപുരം : പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് കുട്ടനാട് അന്തർദേശീയ കായൽ കൃഷി ഗവേഷണ പരിശീലന കേന്ദ്രം മുഖേന ‘തണ്ണീർമുക്കം ബണ്ടും കാർഷിക കലണ്ടറും കുട്ടനാടിന്റെ പരിസ്ഥിതി പുനഃസ്ഥാപനവും’ പഠന റിപ്പോർട്ടിന്റെ പ്രകാശനവും മൺറോതുരുത്തിൽ നടത്തുന്ന മാതൃകാ കാലാവസ്ഥാ അനുരൂപ കാർഷിക പദ്ധതിയുടെ പ്രവർത്തനോദ്ഘാടനവും സെപ്റ്റംബർ 19 ന് ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.

കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, ജി. സുധാകരൻ, കെ. കൃഷ്ണൻകുട്ടി, പി. തിലോത്തമൻ, ജെ. മേഴ്‌സിക്കുട്ടി അമ്മ എന്നിവർ സംബന്ധിക്കും. മേഖലകളിലെ എം.പിമാർ, എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.

NO COMMENTS