കാസറഗോഡ് : സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഭക്ഷ്യ സുരക്ഷാ പദ്ധതി യുടെ ഭാഗമായി നീലേശ്വരത്ത് വിത്തുല്പാദിപ്പിക്കു ന്നതിനുള്ള ‘വിത്തും കൈക്കോട്ടും’ പരിപാടിക്ക് തുടക്കമായി. നീലേശ്വരം നഗരസഭയും പടന്നക്കാട് കാര്‍ഷിക കോളേജും കൈകോര്‍ത്തുകൊണ്ട് കോളേജിന്റെ കരുവാച്ചേരി കൃഷിത്തോട്ടത്തിലാണ് വിത്തുത്പാദനത്തിനായി അഞ്ച് ഏക്കര്‍ ഭൂമിയില്‍ വിത്ത് വിതച്ചത്.
വന്‍പയര്‍, റാഗി (മുത്താറി), ചാമ തുടങ്ങിയ വിത്തിനങ്ങള്‍ ഇവിടെ ഒരു വര്‍ഷം മൂന്ന് തവണയായി ഉത്പാദിപ്പിക്കും. ഇവിടെ ഉത്പാദിപ്പിക്കുന്ന വിത്ത് ശേഖരം ഒരു വര്‍ഷം ചുരുങ്ങിയത് മുന്നൂറ് ഏക്കറില്‍ കൃഷി ചെയ്യുന്നതിനുള്ള വിത്തു നല്‍കുന്ന വിത്തുത്പാദന കേന്ദ്രമായി ഇവിടം മാറും. ഈ വിധത്തില്‍ ഉത്പാദിപ്പിക്കുന്ന വിത്തുകള്‍ കാര്‍ഷിക കോളേജ് വിലക്കുവാങ്ങുകയും ആവശ്യമുള്ള കര്‍ഷകര്‍ക്ക് നല്‍കുകയും ചെയ്യും.
നീലേശ്വരം നഗരസഭയിലെ 16 മുതല്‍ 20 വരെയുള്ള അഞ്ച് വാര്‍ഡുകളിലെ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കാര്‍ഷിക കര്‍മ്മസേന, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് ഈ വിത്തുത്പാദന സംരംഭം നടപ്പിലാക്കുന്നത്.
കാര്‍ഷിക കോളേജ് നീലേശ്വരം തോട്ടത്തില്‍ തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് നടന്ന വിത്തിടല്‍ നഗരസഭാ ചെയര്‍മാന്‍ പ്രൊഫ: കെ.പി. ജയരാജനും, പടന്നക്കാട് കാര്‍ഷിക കോളേജ് അസോസിയേറ്റ് ഡീന്‍ ഡോ. പി.ആര്‍. സുരേഷും ചേര്‍ന്ന് നിര്‍വ്വഹിച്ചു.
വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എ.കെ. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ വി. ഗൗരി, ഡോ. ആര്‍. സുജാത, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി. രാധ,പി.പി. മുഹമ്മദ് റാഫി, പി.എം. സന്ധ്യ, കൗണ്‍സിലര്‍മാരായ കെ.പി. കരുണാകരന്‍, പി. ഭാര്‍ഗ്ഗവി, കെ.വി. ഗീത, കെ.വി. ഉഷ, കെ.വി. രാധ, എം. ലത, കൃഷി ഓഫീസര്‍ കെ.എ. ഷിജോ, ഫാം സൂപ്രണ്ട് പി.വി. സുരേന്ദ്രന്‍, ഫാം മാനേജര്‍ എന്‍.കെ. മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കൗണ്‍സിലര്‍ പി.കെ. രതീഷ് സ്വാഗതവും, വികസന കാര്യ സ്ഥിരം സമിതി അംഗം കെ.വി. സുധാകരന്‍ നന്ദിയും പറഞ്ഞു.