രാജാ രവിവർമ ആർട്ട് ഗ്യാലറി ഉദ്ഘാടനം 25ന്

47

രാജാ രവിവർമയുടെ അമൂല്യങ്ങളായ പെയിന്റിങ് സൃഷ്ടികൾ ഉൾപ്പെടുത്തി ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു നിർമിച്ച രാജാ രവിവർമ ആർട്ട് ഗ്യാലറിയുടെ ഉദ്ഘാടനം സെപ്റ്റംബർ 25നു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവനന്തപുരം മ്യൂസിയത്തിൽ വൈകിട്ട് 5.30നു നടക്കുന്ന ചടങ്ങിൽ മ്യൂസിയം – പുരാവസ്തു – പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ സജി ചെറിയാൻ, ജെ. ചിഞ്ചുറാണി തുടങ്ങിയവർ പങ്കെടുക്കും.

രവിവർമ്മയുടെ 46 ചിത്രങ്ങളും അത്യപൂർവമായ പെൻസിൽ സ്കെച്ചുകളും ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ സഹോദരൻ രാജരാജ വർമ്മയുടെയും സഹോദരി മംഗളാഭായി തമ്പുരാട്ടിയുടെയും സമകാലിക ചിത്രകാരന്മാരുടെയുമടക്കം 135 ചിത്രങ്ങൾ ഉൾക്കൊള്ളുന്ന, രാജ്യത്തെ ഏറ്റവും ബൃഹത്തായ ഗ്യാലറിയായിട്ടാണ് തിരുവനന്തപുരത്തെ രവിവർമ ആർട്ട് ഗ്യാലറി തയ്യാറാക്കിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY