എസ്.സി.ഇ.ആർ.ടി ഓഫീസിലെ സോളാർ പവർ പ്ലാന്റിന്റെ ഉദ്ഘാടനം നാളെ (സെപ്റ്റംബർ 16)

33

തിരുവനന്തപുരം : സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി എസ്.സി.ഇ.ആർ.ടിയുടെ ഓഫീസിലും ഗസ്റ്റ് ഹൗസിലും സ്ഥാപിച്ച ഓൺലൈൻഗ്രിഡ് സോളാർപ്ലാന്റിന്റെ ഉദ്ഘാടനം നാളെ (സെപ്റ്റംബർ 16) നടക്കും.

130KWp ശേഷിയുള്ള ഓൺലൈൻ ഗ്രിഡ് സോളാർപവർപ്ലാന്റ് അനർട്ടിന്റെ നിയന്ത്രണത്തിൽ പണി പൂർത്തി യാക്കിയാണ് പ്രവർത്തന സജ്ജമാക്കിയത്. അന്താരാഷ്ട്ര നിലവാരമുള്ള ഉപകരണങ്ങളും സംവിധാനങ്ങളുമാണ് സൗരോർജ്ജ നിലയത്തിന്റെ നിർമാണത്തിന് ഉപയോഗിച്ചത്. സംസ്ഥാന സർക്കാരിന്റെ 1000 മെഗാവാട്ട് സോളാർ വൈദ്യുത ഉൽപ്പാദനം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായിട്ടാണ് എസ്.സി.ഇ.ആർ.ടി പദ്ധതി നടപ്പിലാക്കിയത്.

എസ്.സി.ഇ.ആർ.ടിയുടെ ആവശ്യം കഴിഞ്ഞ് മിച്ചമുള്ള വൈദ്യുതി കെ.എസ്.ഇ.ബി.ക്ക് കൈമാറും. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഓഫീസ് സമുച്ചയങ്ങളിലെ ആദ്യ സംരംഭമാണിത്. പ്രവർത്തനോദ്ഘാടനം വീഡിയോ കോൺഫറൻസിംഗ് വഴി വൈകിട്ട് മൂന്നിന് വൈദ്യുതി മന്ത്രി എം.എം. മണി നിർവഹിക്കും.

വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷനാകുന്ന ചടങ്ങിൽ മുഖ്യാതിഥികളായി എം.എൽ.എ. മാരായ ഒ. രാജഗോപാൽ, പ്രദീപ്കുമാർ, ജയിംസ് മാത്യു എന്നിവർ പങ്കെടുക്കും.

NO COMMENTS