മഞ്ചേശ്വരം: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്തല കേരളോത്സവം മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് മിനിസ്റ്റേഡിയത്തില്‍ എം.സി.കമറുദ്ദീന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്റഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ അസീസ് ഹാജി മുഖ്യാതിഥിയായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മമത ദിവാകര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഫാത്തി മത്ത് സുഹറ മാഗോഡി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് മുസ്തഫ ഉദ്വവര്,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സാഹിറ ബാനു, മിസ്ബാന, ഹസീന മഞ്ചേശ്വരം, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെ.എം.കെ അബ്ദുറഹ്മാന് ഹാജി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്‍ സുരേന്ദ്രന്., ജനറല്‍ എക്റ്റന്‍ഷന്‍ ഓഫീസര്‍ എം.എം മധു., സാമൂഹിക പ്രവര്‍ത്തകരായ സൈഫുള്ള തങ്ങള്‍, ഹമീദ് ഹൊസ്സന്ഗഡി തുടങ്ങിയവര്‍ സംസാരിച്ചു.
ഡിസംബര്‍ നാലിന് ഉപ്പള മണ്ണന്‍കുഴി സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരവും, കുഞ്ചത്തൂരിലെ തൂമിനാട് അറബ് റൈ ഡേര്‍സ് ഗ്രൗണ്ടില്‍ കബഡി മത്സരവും, ഡിസംബര്‍ അഞ്ചിന് മഞ്ചേശ്വരം ഗിളിവിന്ഡുവിലെ ഗോവിന്ദ പൈ സ്മാരക മന്ദിരം ഹാളില്‍ സ്റ്റേജ് കലാ മത്സരങ്ങളും നടക്കും. തുടര്‍ന്ന് നടക്കുന്ന സമാപന ചടങ്ങ് രാജ്മോഹന്‍ ഉണ്ണിത്താന് എം പി ഉദ്ഘാടനം ചെയ്യും.