ആദായനികുതി ഭേദഗതി ബില്‍ ലോക്സഭ പാസാക്കി

196

ന്യൂഡല്‍ഹി: ആദായനികുതി ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. ഭേദഗതി പ്രകാരം നോട്ട് പിന്‍വലിക്കലിന് ശേഷം കണക്കില്‍ പെടാത്ത പണം നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ ഇക്കാര്യം വെളിപ്പെടുത്തി 50 ശതമാനം നികുതി ഒടുക്കി ബാക്കി പണം സ്വന്തമാക്കാം. എന്നാല്‍ പണം വെളിപ്പെടുത്താതെ പിടിക്കപ്പെട്ടാല്‍ നിക്ഷേപിച്ച തുകയുടെ 75 മുതല്‍ 85 ശതമാനം വരെ നഷ്ടമാകും. അതേസമയം ലോക്സഭയില്‍ ധനബില്ലായി അവതരിപ്പിച്ചതിനാല്‍ ഇതിന് രാജ്യസഭയുടെ അംഗീകാരം ആവശ്യമില്ല. എന്നാല്‍ ഇന്നലെ സഭയില്‍ അവതരിപ്പിച്ച ബില്ല് ഇന്ന് പാസാക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നെങ്കിലും ചര്‍ച്ചകൂടാതെ ബില്ല് പാസാക്കുകയായിരുന്നു.
സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ചര്‍ച്ചകൂടാടെ ഒരു ധന ബില്‍ പാസാക്കുന്നത്. ശബ്ദവോട്ടോടെയാണ് ബില്ല് പാസാക്കിയത്. അതേസമയം ഭേദഗതി ബില്‍ നാളെ രാജ്യസഭയില്‍ അവതരിപ്പിക്കും.

NO COMMENTS

LEAVE A REPLY