ചെന്നൈ• തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. ചീഫ് സെക്രട്ടറി റാംമോഹന്‍ റാവുവിന്റെ ചെന്നൈ അണ്ണാ നഗറിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്. റെയ്ഡ് തുടരുകയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഇക്കഴിഞ്ഞ ജൂണിലാണ് അന്‍പത്തെട്ടുകാരനായ റാവു തമിഴ്നാടിന്റെ ചീഫ് സെക്രട്ടറിയായത്. 1985 ബാച്ച് ഉദ്യോസ്ഥനായ റാവു വിജിലന്‍സ് കമ്മിഷണര്‍ സ്ഥാനവും ഭരണപരിഷ്കരണ കമ്മിഷണര്‍ സ്ഥാനവും വഹിക്കുന്നു. ആന്ധ്രാ സ്വദേശിയാണ്.