ഭിന്നശേഷിക്കാരുടെ അനിശ്ചിതകാല സമരം ഏപ്രിൽ 30ന്

39

തിരുവനന്തപുരം : താല്ക്കാലിക ജോലിയിൽ നിന്നും പിരിച്ചുവിട്ട ഭിന്നശേഷിക്കാരുടെ അനിശ്ചിതകാല സമരം ഏപ്രിൽ 30ന് സെക്രട്ടറിയേറ്റ് നടയിൽ ആരഭിക്കുന്നുവെന്ന് ടി ബി എസ് കെ (താല്ക്കാലിക ജോലി ചെയ്ത ഭിന്നശേഷിക്കാരുടെ സംയുക്ത കൂട്ടായ്‌മ ) ഭാരവാഹികൾ ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി .

2004 മുതൽ 2024 വരെ എംപ്ലോയ്മെന്റ്റ് എക്‌സേഞ്ചുകൾ മുഖേന താല്ക്കാലിക ജോലി ചെയ്‌ത്‌ പിരിച്ചുവിടപ്പെട്ട ഭിന്നശേഷിക്കാരെ മാനുഷിക പരിഗണന നൽകി പുനർ നിയമനം നൽകി സ്ഥിരപ്പെടുത്തണമെന്ന് ആവശൃപ്പെട്ടുകൊണ്ട് 14 ജില്ലകളിലേയും ഭിന്നശേഷി ക്കാരെ അണിനിരത്തി ഭിന്നശേഷിക്കാരുടെ സംസ്ഥാന കമ്മറ്റിയുടെ നേത്യതത്തിലാണ് അനിശ്ചിതകാല സമരം നടത്തുന്നത്

40 വയസ്സിന് മുകളിൽ 55 വയസ്സ് വരെ പ്രായമുള്ളവരാണ് സർക്കാരിൽ പ്രതീക്ഷയർപ്പി ച്ചവരിൽ ഭൂരിപക്ഷമെന്നും നിയമനകാര്യ ത്തിൽ നടപടിയെടുക്കുന്നത് വൈകിയാൽ നിരവധി പേരുടെ അവസരം നഷ്ടപ്പെടുമെന്നും അതിനാൽ അടിയന്തിരമായി സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടു 140 എം.എൽഎ.മാർക്കും, മുഖ്യമന്ത്രിയുൾപ്പെടെ എല്ലാ മന്ത്രിമാർക്കും, 14 ജില്ലാ കളക്ടർമാർക്കും വകുപ്പുതല മേധാവികൾക്കും പാർട്ടി ഘടകങ്ങൾക്കും നിരവധി നിവേദനങ്ങൾ നൽകിയിട്ടും ഒരു തീരുമാനവും ഉണ്ടാകാത്ത തിനാലാണ് അനിശ്ചിതകാല സമരവും ആയി ഇറങ്ങേണ്ടി വന്നതെന്ന് ടി ബി എസ് കെ ഭാരവാഹികൾ പറഞ്ഞു .

NO COMMENTS

LEAVE A REPLY