സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രി രാവിലെ 9ന് പതാക ഉയർത്തും

12

സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഇന്ന് (ആഗസ്റ്റ് 15) രാവിലെ 9ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാക ഉയർത്തുന്നതോടെ ആരംഭിക്കും. വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കും. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകും. ഭാരതീയ വായുസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും.

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ പൊതുജനങ്ങൾക്കും കുട്ടികൾക്കും മുതിർന്ന പൗരൻമാർക്കും പ്രവേശനം ഉണ്ടാവില്ല.മറ്റു ജില്ലകളിൽ മന്ത്രിമാർ ദേശീയ പതാക ഉയർത്തും.

കൊല്ലത്ത് മന്ത്രി കെ.എൻ ബാലഗോപാൽ, പത്തനംതിട്ടയിൽ മന്ത്രി വീണാ ജോർജ്, ആലപ്പുഴയിൽ മന്ത്രി സജി ചെറിയാൻ, കോട്ടയത്ത് മന്ത്രി വി.എൻ വാസവൻ, ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിൻ, എറണാകുളത്ത് മന്ത്രി പി. രാജീവ്, തൃശൂരിൽ മന്ത്രി കെ. രാജൻ, പാലക്കാട്ട് മന്ത്രി കെ. കൃഷ്ണൻകുട്ടി, മലപ്പുറത്ത് മന്ത്രി വി. അബ്ദുറഹ്‌മാൻ, കോഴിക്കോട്ട് മന്ത്രി എ.കെ. ശശീന്ദ്രൻ , വയനാട് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, കണ്ണൂരിൽ മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ, കാസർകോട്ട് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരാണ് പതാക ഉയർത്തുക.

NO COMMENTS