കാസര്‍കോട് : ആഗസ്റ്റ് 15 ന് കാസര്‍കോട് വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം വര്‍ണാഭമാക്കാന്‍ എ.ഡി.എം: എന്‍.ദേവിദാസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പരേഡില്‍ വിവിധ പോലീസ് യൂണിറ്റുകളും, എക്സൈസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, എന്‍സിസി, റെഡ്ക്രോസ്, സ്കൗട്ട് ആന്റ് ഗൈഡ്സ്, എന്‍എസ്എസ് തുടങ്ങിയവയുടെ പ്ലറ്റൂണുകളും അണിനിരക്കും. തുടര്‍ന്ന് വിവിധ സാംസ്കാരിക പരിപാടികള്‍ നടക്കും.
സ്വാതന്ത്ര്യ ദിനാഘോഷത്തിനും പരേഡിനും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുന്നതിന് വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.