സ്വാന്ത്ര്യദിനം വിപുലമായി ആഘോഷിക്കും

111

മലപ്പുറം : ജില്ലയില്‍ സ്വാന്ത്ര്യദിനാഘോഷ പരിപാടികള്‍ വിപുലമായ രീതിയില്‍ നടത്തുന്നതിന് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആഗസ്ത് 15ന് രാവിലെ എട്ടിന് എം.എസ്.പി ഗ്രൗണ്ടില്‍ നടക്കുന്ന വിവിധ പ്രാദേശിക സേനകളുടെ പരേഡില്‍ വിശിഷ്ടാഥിതി സല്യൂട്ട് സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. ഇത് സംബന്ധിച്ച് കലക്ടറേറ്റില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അധ്യക്ഷത വഹിച്ചു.

ആഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ കച്ചവട സ്ഥാപനങ്ങള്‍ അലങ്കരിക്കും. മികച്ചരീതിയില്‍ അലങ്കാരം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. പരിപാടികളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പരേഡില്‍ സായുധസേനാ വിഭാഗത്തില്‍ നിന്ന് ഏഴ് പ്ലാറ്റൂണുകള്‍ പങ്കെടുക്കും ജില്ലയിലെ നാല് കോളജുകളിലെ എന്‍.സി.സി വിഭാഗം, സ്റ്റുഡന്റ് പോലീസ് കാഡറ്റ്, ജൂനിയര്‍ റെഡ് ക്രോസ് എന്നിവയും ഉണ്ടാവും. പരേഡിന് മുന്നോടിയായി സേനാംഗങ്ങള്‍ക്ക് ആഗസ്ത് 11,12,13 തീയതികളില്‍ റിഹേഴ്‌സല്‍ നടത്തും. പരേഡ് ദിവസം രാവിലെ 6.45 ന് മുനിസിപ്പല്‍ പ്രദേശത്തെ സ്‌കൂളുകളെ പങ്കെടുപ്പിച്ച് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് പരേഡ് ഗ്രൗണ്ടിലേക്ക് പ്രഭാതഭേരി നടത്തും.

പ്രഭാതഭേരിയില്‍ മികച്ച പ്രകടനം നടത്തുന്ന സ്‌കൂളുകള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്യും. പരിപാടിയുടെ ഭാഗമായി വിവിധ വകുപ്പുള്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്ടര്‍ വിശദീകരിച്ചു. പ്രധാന ചുതല എ.ഡി.എം നാണ്. യോഗത്തില്‍ എ.ഡി.എം മെഹ്‌റലി എന്‍.എം, ആര്‍.ഡി.ഒ. ജെ.ഒ.അരുണ്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

NO COMMENTS