ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യ-ചൈന ഉന്നതതല ചര്‍ച്ച

301

ബെയ്ജിങ്: ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യയും ചൈനയും ഉന്നതതല ചര്‍ച്ച നടത്തി. ബെയ്ജിങ്ങില്‍ നടന്ന ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും ഭീകരവാദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറി.ഇന്ത്യയും ചൈനയും തമ്മില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ ധാരണയായതായി ചൈനയിലെ ഇന്ത്യന്‍ എംബസി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.ഭീകരവാദവും സുരക്ഷയും സംബന്ധിച്ച്‌ ഇന്ത്യയും ചൈനയും തമ്മില്‍ നടക്കുന്ന ആദ്യത്തെ ഉന്നതതല ചര്‍ച്ചയാണിത്. അന്താരാഷ്ട്ര തലത്തിലെയും ദക്ഷിണേഷ്യയിലെയും സുരക്ഷ സംബന്ധിച്ചും ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി.ജോയിന്റ് ഇന്റലിജന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എന്‍.രവിയും ചൈനയുടെ പൊളിറ്റിക്കല്‍ ആന്‍ഡ് ലീഗല്‍ അഫയേഴ്സ് സെക്രട്ടറി ജനറല്‍ വാങ് യോങ്ക്വിങുമാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്.ഇന്ത്യ-പാക് യുദ്ധമുണ്ടായാല്‍ പാകിസ്താനെ പിന്തുണയ്ക്കുമെന്ന് ചൈന അറിയിച്ചിട്ടുണ്ടെന്ന പാക് പ്രസ്താവന ബെയ്ജിങ് തള്ളിയതിനു പിന്നാലെയാണ് ചൈന ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുമായി സഹകരണത്തിന് തയ്യാറായിരിക്കുന്നത്.

NO COMMENTS

LEAVE A REPLY