പാക്കിസ്ഥാനില്‍ നടക്കുന്ന സുസ്ഥിര വികസന സമ്മേളനത്തില്‍ നിന്ന് ഇന്ത്യ പിന്മാറി

187

ഇസ്ലാമാബാദ്• പാക്കിസ്ഥാനില്‍ നടക്കുന്ന സുസ്ഥിര വികസനം സംബന്ധിച്ച സമ്മേളനത്തില്‍ നിന്ന് ഇന്ത്യയും ബംഗ്ലദേശും ഇറാനും പിന്‍വാങ്ങി. തിങ്കളാഴ്ച തുടങ്ങിയ മൂന്നുദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നായിരുന്നു ഇന്ത്യ അറിയിച്ചിരുന്നത്. സംഘത്തലവനു ഭക്ഷ്യവിഷബാധയുണ്ടായതിനാല്‍ യാത്ര റദ്ദാക്കുന്നു എന്നാണ് ഔദ്യോഗികമായി അറിയിപ്പ്. ഇസ്ലാമാബാദില്‍ നവംബറില്‍ നടത്താനിരുന്ന സാര്‍ക് സമ്മേളനവും ഇന്ത്യ ബഹിഷ്കരിച്ചിരുന്നു. ഭീകരരെ വളര്‍ത്തുകയും അവരെ മറ്റു രാജ്യങ്ങള്‍ക്കെതിരായി ഉപയോഗിക്കുകയും ചെയ്യുന്ന പാക്കിസ്ഥാനെ രാജ്യാന്തര തലത്തില്‍ ഒറ്റപ്പെടുത്താനാണ് ഇന്ത്യയുടെ ശ്രമം.

NO COMMENTS

LEAVE A REPLY