ന്യൂഡല്‍ഹി; ദോക് ലാ വിഷയത്തില്‍ ചൈന നിലപാട് കടുപ്പിക്കുന്നതിനിടെ നയതന്ത്ര നീക്കങ്ങള്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഇന്ത്യ. ഭൂട്ടാനെക്കൂടി ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സമവായ നീക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.ഇ രുകൂട്ടര്‍ക്കും സ്വീകാര്യമായൊരു പരിഹാരം കണ്ടെത്താന്‍, നയതന്ത്രതലത്തില്‍ ഇന്ത്യ ശ്രമം തുടരുകയാണ്. വിദേശകാര്യ വക്താവ് ഗോപാല്‍ ബാഗ്‍ലെ പറഞ്ഞു. മേഖലയില്‍ സമാധാനവും ശാന്തതയും ഉറപ്പാക്കുന്നതിനാണ് ഇന്ത്യ പ്രാമുഖ്യം നല്‍കുന്നത്. നയതന്ത്ര തലത്തില്‍ നടത്തുന്ന ചര്‍ച്ചകളിലൂടെ മാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാനാകൂ പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ തേടി ഭൂട്ടാന്‍ സര്‍ക്കാരുമായും ഇന്ത്യ ചര്‍ച്ച നടത്തുന്നുണ്ടെന്ന് ബാഗ്ലെ അറിയിച്ചു. ഭീകരവാദം തുടര്‍ച്ചുനീക്കണമെന്ന കാഴ്ചപ്പാടു നിലനിര്‍ത്തുന്ന രാജ്യങ്ങള്‍ എല്ലാത്തരത്തിലുമുള്ള ഭീകരപ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ ശ്രമിക്കും. ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അഹ്ഹറിനെ രാജ്യാന്തര ഭീകരരുടെ പട്ടികയില്‍പ്പെടുത്താനുള്ള യുഎന്‍ നീക്കത്തെ ചൈന തുടര്‍ച്ചയായി എതിര്‍ക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുത്തരമായി ബാഗ്‍ലെ പറഞ്ഞു. ഇന്ത്യയെ ലക്ഷ്യമിട്ട് മസൂദ് അസ്ഹറും സംഘടനയും നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ ലോകത്തിനു അറിവുള്ള വസ്തുതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.