ന്യൂഡല്‍ഹി : പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇന്ത്യ. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കത്തിന് ഇന്ത്യ സമ്മതം അറിയിച്ചു. ന്യൂയോര്‍ക്കില്‍ അടുത്തയാഴ്ച്ച നടക്കുന്ന ഐക്യരാഷ്ട്ര സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിയും കൂടിക്കാഴ്ച്ച നടത്തും. വിദേശ്യകാര്യ വക്താവ് രവീഷ് കുമാറാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.