ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യവിജയത്തിനടുത്ത്

129

ഇന്ദോര്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്സ് ജയത്തിനരികേ. രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകര്‍ച്ച നേരിടുകയാണ് ബംഗ്ലാദേശ്. മൂന്നാം ദിനം സന്ദര്‍ശകര്‍ക്ക് എട്ട് വിക്കറ്റ് നഷ്ടമായി.അറുപത്തിയഞ്ചാം ഓവറില്‍ എട്ടാം വിക്കറ്റ് നഷ്ടമാകുമ്ബോള്‍ 208 റണ്‍സെടുത്തുനില്‍ക്കുകയാണ് ബംഗ്ലാദേശ്. 43 പന്തില്‍ നിന്ന് ആറു റണ്‍സെടുത്ത തൈജുല്‍ ഇസ്ലാമാണ് അവസാന പുറത്തായ ബാറ്റ്സ്മാന്‍.

ഷമിക്കാണ് വിക്കറ്റ്.64 റണ്‍സെടുത്ത മുഷ്ഫിഖുര്‍ റഹിമും അബു ജാദെവുമാണ് ക്രീസില്‍.ഷദ്മാന്‍ ഇസ്ലാം (6), ഇമറുല്‍ കയ്‌സ് (6), ക്യാപ്റ്റന്‍ മൊമിനുല്‍ ഹഖ് (7), മുഹമ്മദ് മിഥുന്‍ (18), മുഹ്മദുള്ള (15), ലിറ്റണ്‍ ദാസ് (35), മെഹിദി ഹസന്‍ (38)എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്മാര്‍.

ഇന്ത്യയ്ക്കുവേണ്ടി മുഹമ്മദ് ഷമി മൂന്നും ഉമേഷ് യാദവ് രയദം ഇശാന്ത് ശര്‍മ ഒരു വിക്കറ്റും വീഴ്ത്തി.

NO COMMENTS