ബാസല്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ അട്ടിമറി ജയവുമായി ഇന്ത്യയുടെ എച്ച്.എസ് പ്രണോയ്. ചൈനയുടെ ഇതിഹാസ താരം ലിന്‍ ഡാനെ പരാജയപ്പെടുത്തി പ്രണോയ് മൂന്നാം റൗണ്ടിലെത്തി. മൂന്നു ഗെയിം നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാ യിരുന്നു മലയാളി താരത്തിന്റെ വിജയം.
ആദ്യ ഗെയിം 11-21ന് പ്രണോയ് നേടി. എന്നാല്‍ 11-ാം സീഡായ ലിന്‍ ഡാന്‍ രണ്ടാം ഗെയിമില്‍ തിരിച്ചുവന്നു. 21-13ന് ഗെയിം നേടി ഒപ്പം പിടിച്ചു. എന്നാല്‍ നിര്‍ണായകമായ മൂന്നാം ഗെയിമില്‍ പ്രണോയ് ലിന്‍ ഡാനെ നിഷ്പ്രഭമാക്കി. 21-7-നായിരുന്നു പ്രണോയിയുടെ വിജയം. മത്സരം ഒരു മണിക്കൂറും രണ്ടു മിനിറ്റും നീണ്ടുനിന്നു.
രണ്ടു തവണ ഒളിമ്ബിക് ചാമ്ബ്യനായ ലിന്‍ ഡാന്‍ അഞ്ചു തവണ ലോക ചാമ്ബ്യനുമായിട്ടുണ്ട്. എന്നാല്‍ ഈ പരിചയമ്ബത്ത് മലയാളി താരത്തിന് മുന്നില്‍ പുറത്തെടുക്കാന്‍ ചൈനീസ് താരത്തിന് കഴിഞ്ഞില്ല.നിലവില്‍ ലോകറാങ്കിങ്ങില്‍ 17-ാം സ്ഥാനത്താണ് ലിന്‍ ഡാന്‍. പ്രണോയ്31-ാം റാങ്കുകാരനാണ്. ഇത് മൂന്നാം തവണയാണ് പ്രണോയ് ലിന്‍ ഡാനെ തോല്‍പിക്കുന്നത്.
2018-ല്‍ ഇന്‍ഡൊനേഷ്യന്‍ ഓപ്പണിലും 2015-ല്‍ ഫ്രഞ്ച് ഓപ്പണിലുമായിരുന്നു ഇതിന് മുമ്ബ് ഇന്ത്യന്‍ താരത്തിന്റെ വിജയം. എന്നാല്‍ ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നേരിട്ടുള്ള ഗെയിമുകളില്‍ ഇന്ത്യന്‍ താരത്തെ ലിന്‍ ഡാന്‍ തോല്‍പ്പിച്ചിരുന്നു