ട്വന്റി 20 – ന്യൂസിലന്‍ഡിനെതിരായ മത്സരത്തിൽ ഇന്ത്യ രോഹിത്തിന്റെ സിക്‌സുകളില്‍ വിജയം പിടിച്ചെടുത്തു .

119

ഹാമില്‍ട്ടണ്‍: ഇന്ത്യ ന്യൂസിലന്‍ഡിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിലെ സൂപ്പര്‍ ഓവറില്‍ ഹിറ്റ്മാന്‍ രോഹി ത്തിന്റെ തുടര്‍ച്ചയായ രണ്ടു സിക്‌സുകളില്‍ വിജയം പിടിച്ചെടുത്തു . നിശ്ചിത ഓവറില്‍ വിജയം കൈവിട്ടെന്ന ഘട്ട ത്തില്‍ മത്സരം സമനിലയാക്കിയ ഇന്ത്യൻ ടീം വിജയത്തിന്റെ ത്രില്ലിലാണ്.

നിശ്ചിത ഓവറില്‍ 40 പന്തില്‍ 65 റണ്‍സെടുത്ത് ഇന്ത്യയുടെ രക്ഷകനായതും രോഹിത് തന്നെയായിരുന്നു. എന്നാല്‍ സൂപ്പര്‍ ഓവറിലെ തന്റെ സിക്‌സറുകളാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചതെന്ന് പറയുന്നവരെ തിരുത്തുകയാണ് രോഹിത്. തന്റെ സിക്‌സറുകളല്ല, ഷമിയുടെ അവസാന ഓവറാണ് ഇന്ത്യയെ ജയിപ്പിച്ചതെന്നാണ് ഹിറ്റ്മാന്റെ പക്ഷം. മുഹമ്മദ് ഷമിയുടെ അവസാന ഓവറാണ് മത്സത്തില്‍ നിര്‍ണായകമായത്. യഥാര്‍ഥത്തില്‍ ഞങ്ങള്‍ക്ക് വിജയം നേടി തന്നത് ആ ഓവറാണ്.

എന്റെ സിക്‌സറുകളല്ല, ഒമ്ബത് റണ്‍സ് പ്രതിരോധിച്ച്‌ ഷമി എറിഞ്ഞ അവസാന ഓവറാണ് വിജയം കൊണ്ടു വന്നത്. മഞ്ഞ് വീഴുന്ന സാഹചര്യത്തില്‍ അതൊട്ടും തന്നെ എളുപ്പമല്ല. നിലയുറപ്പിച്ച അവരുടെ രണ്ട് ബാറ്റ്‌സ്മാന്‍ മാരായിരുന്നു അപ്പോള്‍ ക്രീസിലുണ്ടായിരുന്നത്. ഒരാള്‍ (വില്യംസണ്‍) 95 റണ്‍സെടുത്ത് ബാറ്റിങ് തുടരുന്നു മറ്റേ അറ്റത്ത് അത്രയും അനുഭവസമ്ബത്തുള്ള ഒരാളും. ആ ഓവര്‍ നന്നായെറിഞ്ഞ് ഞങ്ങളെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയും സൂപ്പര്‍ ഓവറിലേക്ക് മത്സരം നീട്ടുകയും ചെയ്ത ഷമിക്ക് അഭിനന്ദനങ്ങള്‍”, മത്സര ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ രോഹിത് പറഞ്ഞു.

ന്യൂസീലന്‍ഡിനെതിരായ മൂന്നാം ട്വന്റി-20യില്‍ ഇന്ത്യയുടെ വിജയത്തില്‍ രോഹിത് ശര്‍മ്മയുടെ പ്രകടനത്തിനൊപ്പം നിര്‍ണായകമായിരുന്നു മുഹമ്മദ് ഷമി എറിഞ്ഞ അവസാന ഓവറും. 20-ാം ഓവറില്‍ ന്യൂസീലന്‍ഡിന് വിജയിക്കാന്‍ ഒമ്ബത് റണ്‍സ് മാത്രം മതിയായിരുന്നു. ക്രീസിലുണ്ടായിരുന്നത് മികച്ച ഫോമിലുള്ള കെയ്ന്‍ വില്ല്യംസണും റോസ് ടെയ്ലറും. ആദ്യ പന്തില്‍ സിക്സും രണ്ടാം പന്തില്‍ സിംഗിളും വഴങ്ങിയെങ്കിലും മൂന്നാം പന്തില്‍ ഷമി വില്ല്യംസണി ന്റെ വിക്കറ്റെടുത്തു. പിന്നീട് അവസാന പന്തില്‍ റോസ് ടെയ്ലറെ ബൗള്‍ഡാക്കി മത്സരം സൂപ്പര്‍ ഓവറിലെത്തിക്കു കയായിരുന്നു.

NO COMMENTS