ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കളിക്കുമെന്ന് താത്കാലിക ക്യാപ്റ്റന്‍ കെ.എല്‍രാഹുൽ

36

ജൊഹാനാസ്ബര്‍ഗ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കളിക്കും. വ്യാഴാഴ്ച രണ്ടാം ടെസ്റ്റ് അവസാനിച്ച ശേഷം താത്കാലിക ക്യാപ്റ്റന്‍ കെ.എല്‍ രാഹുലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

കടുത്ത പുറംവേദന കാരണം ജൊഹാനാസ്ബർഗിൽ നടന്ന രണ്ടാം ടെസ്റ്റിൽ കോലി കളിച്ചിരുന്നില്ല. മത്സരം ഇന്ത്യ ഏഴു വിക്കറ്റിന് പരാജയപ്പെടുകയും ചെയ്തിരുന്നു. കോലി സുഖം പ്രാപിച്ചുവെന്നും കഴിഞ്ഞ ഏതാനും ദിവസങ്ങൾ നെറ്റ്സിൽ പരിശീലിച്ചുവെന്നും രാഹുൽ വ്യക്തമാക്കി.

അതേസമയം, രണ്ടാം ടെസ്റ്റിനിടെ പരുക്കേറ്റ മുഹമ്മദ് സിറാജ് മൂന്നാം ടെസ്റ്റിൽ കളിക്കുന്ന കാര്യം സംശയമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

NO COMMENTS