പ്രതിരോധ ആയുധ കയറ്റുമതിയിൽ ഇന്ത്യ വമ്പൻ ഇടപാടിന് ഒരുങ്ങുന്നു

7

ന്യൂഡൽഹി: പ്രതിരോധ ആയുധകയറ്റുമതിയിൽ ഇന്ത്യ മറ്റൊരു വമ്പൻ ഇടപാടിന് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. ഇന്ത്യയുടെ ഗ്ലാമർ ആയുധമായ ബ്രഹ്‌മോസ് തന്നെയാണ് വാർത്തയിൽ ഇടംപിടിക്കുന്നത്.

ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള ബ്രഹ്‌മോസ് ഇടപാട് 700 മില്യൺ ഡോളർ ( ഏകദേശം 59,771 കോടി രൂപ) വരുമെന്നാണ് നിലവി ലെ കണക്കുകൾ. വിയറ്റ്നാമിന്റെ സമുദ്രസുരക്ഷ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഇന്ത്യയിൽനിന്ന് ബ്രഹ്മോസ് മിസൈൽ വാങ്ങാ നൊരു ങ്ങുന്നത്. 290 കിലോമീറ്റർ പരിധിയിൽ ആക്രമണം നടത്തുന്ന ലോകത്തിലേറ്റവും വേഗമേറിയ സൂപ്പർ സോണിക് മിസൈലാണ് ബ്രഹ്‌മോസ്.

ദക്ഷിണ ചൈന കടലിൽ ചൈനയുമായി സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തി ലാണ് വിയറ്റ്നാം ഇന്ത്യയിൽനിന്ന് ബ്രഹ്‌മോസ് മിസൈലുകൾ വാങ്ങാനൊരുങ്ങുന്നത്. നിലവിൽ ചൈനീസ് അതിക്രമങ്ങൾ നേരിടാൻ വിയറ്റ്നാമിന് തന്ത്രപ്രധാനമായ ആയുധ മുണ്ടായിരുന്നില്ല. കരാർ യാഥാർഥ്യമായാൽ ഫിലിപ്പിൻസിന് ശേഷം ബ്രഹ്‌മോസ് സ്വന്തമാക്കുന്ന രണ്ടാമത്തെ രാജ്യമായി വിയറ്റ്നാം മാറും. 2022 ലാണ് ഇന്ത്യയും ഫിലിപ്പിൻസും തമ്മിൽ ബ്രഹ്‌മോസ് ആയുധ ഇടപാടിനുള്ള കരാർ ഒപ്പിട്ടത്.

32,020 കോടിയുടേതായിരുന്നു കരാർ. ഇതിനൊപ്പം മേഖലയിലെ മറ്റൊരു രാജ്യമായ മലേഷ്യയുമായും മിസൈൽ ഈപാട് സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ട്. ഇതിന് പുറമെ ദക്ഷിണ അമേരിക്ക, മിഡിൽ ഈസ്റ്റ് മേഖലയിലെ രാജ്യങ്ങളും ബ്രഹ്മോസിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

മിസൈൽ ടെക്നോളജി കൺട്രോൾ റെജിമിൽ (എം.ടി.സി.ആർ) അംഗമായതിനാൽ ഇന്ത്യയ്ക്ക് 300 കിലോ മീറ്ററിന് മുകളിൽ പരിധിയുള്ള മിസൈലുകൾ അംഗല്ലോത്ത രാജ്യങ്ങൾക്ക് വിൽക്കാനാകില്ല. അതിനാലാണ് 290 കിലോമീറ്റർ എന്ന ദൂരപരിധി നിശ്ചയിച്ചത്. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച മിസൈലാണ് ബ്രഹ്മോസ്. ഇതിൻ്റെ വികസനഘട്ടത്തിൽ ഇന്ത്യ എം.ടി.സി.ആർ അംഗമായിരുന്നില്ല.

അതേസമയം, എം.ടി.സി.ആർ അംഗത്വം നിലവിലുള്ളതിനാൽ ഇന്ത്യയ്ക്ക് ഇനി ബ്രഹ്മോസിന്റെ ദൂരപരിധി വർധിപ്പിക്കാനാകും. 600 കിലോ മീറ്റർ വരെ ദൂരപരിധിയിൽ ആക്രമണം നടത്താൻ സാധിക്കുന്ന ബ്രഹ്മോസിനെ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. നിലവിൽ കരസേന, നാവികസേന, വ്യോമസേന എന്നിവയിൽ ബ്രഹ്‌മോസിൻ്റെ വിവിധ വകഭേദങ്ങൾ ഉപയോഗിക്കുന്നുണ്ട്.

ആയുധ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ ഏതാണ്ട് പൂർണതയിലെത്തിയെന്നും കരാർ വരുംമാസങ്ങൾക്കുള്ളിൽ ഒപ്പിട്ടേക്കുമെന്നാണ് പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിൽ പറയുന്നത്.

NO COMMENTS

LEAVE A REPLY