ടോക്യോ: ആറ് വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യയും ജപ്പാനും ആണവകരാറില്‍ ഒപ്പുവെച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേയുമാണ് ആണവകരാര്‍ കൈമാറിയത്. മൂന്ന് ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനത്തിനായി വ്യാഴാഴ്ചയാണ് മോദി ജപ്പാനിലെത്തിയത്. കരാര്‍ പ്രകാരം ജപ്പാനില്‍ നിന്നും ഇന്ത്യക്ക് ആണവ റിയാക്ടറുകളും ഇന്ധനവും സാങ്കേതികവിദ്യയും ലഭ്യമാകും. ഊര്‍ജ രംഗത്ത് ചരിത്രപരമായ ചുവടുവെപ്പാണ് കരാറിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ അബെ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ആണവകരാറിനെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട ചില കരാറുകളും ഒപ്പുവെച്ചിരുന്നു. എന്നാല്‍ 2011ലെ ഫുകുഷിമയില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് ജപ്പാനില്‍ ശക്തമായ രാഷ്ട്രീയ എതിര്‍പ്പ് ഉള്ളതിനാല്‍ കരാര്‍ ഒപ്പിടാന്‍ സാധിച്ചിരുന്നില്ല.