ജയ്സല്‍മാര്‍: രാജ്സ്ഥാനിലെ ഇന്ത്യ-പാക്ക് അതിര്‍ത്തിക്കു സമീപം പാക്ക് കരസേനയുടെയും വ്യോമസേനയുടെയും സംയുക്ത സൈനിക അഭ്യാസം തുടങ്ങിയതായി റിപ്പോര്‍ട്ട്. രാജ്യാന്തര അതിര്‍ത്തിയില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം മാറിയാണ് അഭ്യാസപ്രകടനം. സെപ്റ്റംബര്‍ 22ന് തുടങ്ങിയ അഭ്യാസപ്രകടനം ഒക്ടോബര്‍ 30 വരെ നീണ്ടു നില്‍ക്കുമെന്നും 15,000 സൈനികരും 300 വ്യോമസേന ഉദ്യോഗസ്തരും അഭ്യാസ്ത്തില്‍ പങ്കെടുക്കുന്നുണ്ട് എന്നും ആഭ്യന്തരമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശിയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പാക്ക് സൈന്യത്തിലെ ഉന്നതര്‍ സ്ഥലത്ത് എത്തിട്ടുണ്ട്. പുതിയ ആയുധങ്ങള്‍, പിരങ്കികള്‍, യുദ്ധവിമാനങ്ങള്‍, ടാങ്കുകള്‍ എന്നിവയുടെ അഭ്യാസപ്രകടനം നടക്കുമെന്നും സൂചനയുണ്ട്.ഉറി ഭീകരാക്രമണത്തിനു ശേഷം പാക്ക് സൈന്യവും വ്യോമസേനയും സംയുക്തമായി നടത്തുന്ന ഏറ്റവും വലിയ സൈനിക അഭ്യാസമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണു വിലയിരുത്തല്‍. പുതിയ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി.