ചണ്ഡീഗഢ്: മിന്നാലാക്രമണത്തെ തുടര്‍ന്ന് സംഘര്‍ഷഭരിതമായ ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തി ശാന്തമാക്കുന്നു. യുദ്ധഭീതിയെ തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് ഒഴിപ്പിച്ച അതിര്‍ത്തിക്ക് 10 കീലോമീറ്റര്‍ ദൂരപരിധിയിലുള്ളവരോട് തിരിച്ചു വരാന്‍ പഞ്ചാബ് സര്‍ക്കാര്‍ നിര്‍ദേശിച്ചു.അതിര്‍ത്തിക്ക് സമീപമുള്ളവര്‍ വീടൊഴിഞ്ഞു പോകണമെന്ന നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതോടെയാണ് പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന ആറു ജില്ലകളിലെ ജനങ്ങളോട് വീട്ടിലേക്ക് തിരിച്ചു വരാന്‍ പഞ്ചാബ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയതിന് പിന്നാലെയാണ് അതിര്‍ത്തി ജില്ലകളിലെ ജനങ്ങളെ സംസ്ഥാനസര്‍ക്കാരിന്റെ സഹായത്തോടെ സൈന്യം ഒഴിപ്പിച്ചത്.