വാഷിംഗ്ടണ്‍: അതിര്‍ത്തിയില്‍ ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ സംയമനം പാലിക്കണമെന്ന ആവശ്യവുമായി വീണ്ടും അമേരിക്ക. ഇരു രാജ്യങ്ങളും തമ്മിലുള്ള ഇപ്പോഴത്തെ സംഘര്‍ഷത്തില്‍ ആശങ്കയുണ്ടെന്നും സൈനിക നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും പെന്റഗണ്‍ അറിയിച്ചു.
കൂടുതല്‍ സൈനിക നടപടികള്‍ ഉണ്ടാകാതിരിക്കാന്‍ ഇരുരാജ്യങ്ങളും ശ്രമം നടത്തണമെന്നും യുഎസ് ആക്ടിംഗ് ഡിഫന്‍സ് സെക്രട്ടറി പാട്രിക് ഷാന്ഹാന് പറഞ്ഞു. ഇതിനിടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കാനഡയും രംഗത്തെത്തി. സൈനിക നടപടികള്‍ നിര്‍ത്തവയ്ക്കണമെന്നും സംയമനം പാലിക്കണമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോപിയോ കഴിഞ്ഞ ദിവസം പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയോട് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. മേഖലയില്‍ സമാധാനവും സുരക്ഷയും നിലനിര്‍ത്തണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോടും പോംപിയോ ആവശ്യപ്പെട്ടു.