ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ ഇന്ത്യ 100 റണ്‍സ് പിന്നിട്ടു

158

പുണെ: ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ദക്ഷിണാഫ്രിക്ക യ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ മായങ്ക് അഗര്‍വാളിന്റെ അര്‍ധ സെഞ്ചുറി മികവില്‍ ഇന്ത്യ 100 റണ്‍സ് പിന്നിട്ടു. 36 ഓവര്‍ പിന്നിടുമ്ബോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.

നേരത്തെ 25 റണ്‍സെടുക്കുന്നതിനിടയില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. 35 പന്തില്‍ 14 റണ്‍സെടുത്ത രോഹിതിനെ റബാദെ പുറത്താക്കി. ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റമുണ്ട്്. ഹനുമ വിഹാരിക്ക് പകരം ഉമേഷ് യാദവ് ടീമില്‍ ഇടം നേടി. ദക്ഷിണാഫ്രിക്കന്‍ ടീമിലും ഒരൊറ്റ മാറ്റം മാത്രമാണുള്ളത്.

ബൗളര്‍ ഡെയ്ന്‍ പിഡെറ്റിന് പകരം ആന്‍ റിച്ച്‌ നോര്‍ജെയാണ് കളിക്കുന്നത്. ആദ്യ ടെസ്റ്റില്‍ 203 റണ്‍സിന് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചിരുന്നു. മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ഈ ടെസ്റ്റ് കൂടി തോറ്റാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര നഷ്ടപ്പെടും.

NO COMMENTS