വികസനത്തിൽ ഗുജറാത്ത് മോഡലല്ല, പകരം തമിഴ്നാടിന്റെ ദ്രാവിഡ മോഡലാണ് ഇന്ത്യ പിന്തുടരേണ്ടതെന്ന് നടനും മക്കൾ നീതി മയ്യം (എംഎൻഎം) നേതാവുമായ കമൽഹാസൻ. ഗുജറാത്ത് മോഡൽ മഹത്തരമെന്നുപറയാനാകില്ല, നമ്മൾ പുതിയ മാതൃകയിൽ എത്തിയിരിക്കുന്നു. ഇനി ഇന്ത്യ ദ്രാവിഡ മാതൃക പിന്തുടരണം. ഇത് രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടമാണെന്നും കമൽഹാസൻ പറഞ്ഞു.
ഡിഎംകെയുടെ ദക്ഷിണ ചെന്നൈ സ്ഥാനാർഥി തമിഴ്ചി തങ്ക പാണ്ഡ്യ ന്റെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.