ഇന്ത്യയുടെ അന്നു റാണി ലോക അത്​ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു.

161

ദോഹ: സ്വന്തം പേരിലുള്ള ദേശീയ റെക്കോഡ് തിരുത്തി ഇന്ത്യയുടെ അന്നു റാണി ലോക അത്​ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ഫൈനല്‍. ഈ വര്‍ഷമാദ്യം പട്യാലയില്‍ കുറിച്ച സ്വന്തം റെക്കോഡായ 62.34 മീറ്റര്‍ തന്നെയാണ് അന്നു മറികടന്നത്.ലോക ചാമ്ബ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് അന്നു.

യോഗ്യതാ റൗണ്ടില്‍ 62.43 മീറ്ററാണ് അന്നു എറിഞ്ഞത്. അഞ്ചാമതായാണ് അന്നുവിന്റെ ഫൈനല്‍ പ്രവേശനം. എങ്കിലും അന്നു പ്രതീക്ഷ നല്‍കുന്നുണ്ട്. നാലാം സ്ഥാനത്തുള്ള സ്ലോവാന്യയുടെ മാര്‍ട്ടിന റത്തേജ് 62.87 മീറ്ററും മൂന്നാം സ്ഥാനത്തുള്ള ചൈനയുടെ ഷിയിങ് ലി 63.48 മീറ്ററുമാണ് എറിഞ്ഞത്.

ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയായ അന്നു രണ്ടാമത്തെ ഏറിലാണ് ദേശീയ റെക്കോഡ് തിരുത്തിയത്. ആദ്യത്തെ ഉദ്യമത്തില്‍ 57.05 മീറ്ററും മൂന്നാമത്തെ ഉദ്യമത്തില്‍ 60.50 മീറ്റര്‍ ദൂരവും പിന്നിട്ടു.

NO COMMENTS