കോഹ്ലിയുടേയും കേദാര്‍ യാദവിന്റെയും സെഞ്ച്വറിയുടെ മികവില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ

245

പുനെ: മുന്നില്‍നിന്ന് നയിച്ച നായകന്റെയും കൂടെ ഉറച്ചുനിന്ന കേദാര്‍ യാദവിന്റെയും ബാറ്റിങ് മികവില്‍ ഇംഗഌണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ഉജ്വല ജയം. കേദാര്‍ യാദവിന്റെയും നായകന്‍ വിരാട് കോഹ്ലിയുടേയും സെഞ്ച്വറിയുടെ ബലത്തില്‍ ഇംഗ്ളണ്ട് ഉയര്‍ത്തിയ 351 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്ക് ആദ്യ ഏകദിനത്തില്‍ മൂന്നു വിക്കറ്റിനെ തകര്‍പ്പന്‍ ജയം. ഏകദിന ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞെത്തിയ കോഹ്!ലി, തുടക്കത്തില്‍ കാലിടറിപ്പോയ ടീമിനെ മുന്നില്‍ നിന്നു നയിച്ചു; ഒപ്പം കരുത്തായി കേദാര്‍ യാദവ് എന്ന പുതുമുഖവും.

ഇരുവരും സെഞ്ചുറി നേടിയ മല്‍സരത്തില്‍ ടീം ഇന്ത്യയ്ക്ക് ജയവും മൂന്നു ഏകദിനങ്ങള്‍ ഉള്ള പരമ്ബരയില്‍ 1-0 ത്തിന്റെ മുന്‍തൂക്കവും. സ്കോര്‍: ഇന്ത്യ 356-7, ഇംഗ്ലണ്ട് 350/7.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 351 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യയുടേത് മോശം തുടക്കമായിരുന്നു. 63ന് നാല് എന്ന നിലയിലായിരുന്ന ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ ചേര്‍ന്ന കേദാര്‍ യാദവ്-കോഹ്!ലി സഖ്യമാണ് കരകയറ്റിയത്.
200 റണ്‍സാണ് ഇരുവരും ചേര്‍ന്ന കൂട്ടുകെട്ട് നേടിയത്. ഇരുവരും പുറത്തായതിനു പിന്നാലെ ക്രീസില്‍ എത്തിയ ഹാര്‍ദിക് പാണ്ഡ്യ (46) കൃത്യതയോടെ ബാറ്റ് വീശിയപ്പോള്‍ 11 പന്ത് ബാക്കി നില്‍ക്കെ ജയം ഇന്ത്യയ്ക്കൊപ്പം നിന്നു. കെഎല്‍ രാഹുല്‍ (8), ശിഖര്‍ ധവാന്‍ (1), യുവരാജ് സിങ് (15) എംഎസ് ധോണി (6) രവീന്ദ്ര ജഡേജ (13) എന്നിങ്ങനെയാണ് മറ്റു ബാറ്റ്സ്മാന്മാരുടെ സ്കോര്‍.
105 പന്തില്‍ 122 റണ്‍സെടുത്ത കോഹ്ലിയെ ബെന്‍ സ്റ്റോക്സ് പുറത്താക്കി. എട്ട് ബൗണ്ടറിയും അഞ്ച് സിക്സറും ഉള്‍പ്പെട്ടതായിരുന്നു കോഹ്!ലിയുടെ ഇന്നിങ്സ്. 76 പന്തില്‍ 120 റണ്‍സ് നേടിയ യാദവിനെ ജാക്ക് ബാല്‍ പുറത്താക്കി. 12 ബൗണ്ടറിയും നാലു സിക്സറും ഉള്‍പ്പെട്ടതാണ് കേദാര്‍ യാദവിന്റെ ഇന്നിങ്സ്. കേവലം 65 പന്തില്‍ നിന്നാണ് യാദവ് ഏകദിനത്തിലെ രണ്ടാം സെഞ്ചുറി നേടിയത്. നേരിട്ട 93-ാമത്തെ പന്ത് സിക്സര്‍ പറത്തിയാണ് കോഹ്ലി സെഞ്ചുറി ആഘോഷിച്ചത്. ഏകദിനത്തില്‍ കോഹ്!ലിയുടെ 27-ാം സെഞ്ചുറിയായിരുന്നു.
എം എസ് ധോണിയില്‍ നിന്നു നായകപ്പട്ടം ഏറ്റുവാങ്ങിയ വിരാട് കോഹ്ലിക്കു കടുത്ത വെല്ലുവിളി ഉയര്‍ത്തി ഇംഗ്ലണ്ട്. ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഇന്ത്യക്കു മുന്നില്‍ വച്ചത് 351 റണ്‍സിന്റെ വിജയലക്ഷ്യം.
പിച്ചിന്റെ ആനുകൂല്യം മുതലെടുക്കാനായി ആദ്യം ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ ഞെട്ടിച്ചു തുടക്കം മുതല്‍ തന്നെ ഇംഗ്ലണ്ട് ആക്രമിച്ചു കളിക്കുകയായിരുന്നു. ഓപ്പണര്‍ ജേസണ്‍ റോയ് (61 പന്തില്‍ 73), ജോ റൂട്ട് (95 പന്തില്‍ 78), ബെന്‍ സ്റ്റോക്സ് (40 പന്തില്‍ 62) എന്നിവര്‍ അര്‍ധ സെഞ്ച്വറിയുമായി ഇന്ത്യയെ വിറപ്പിച്ചു.
ഏഴിന് 350 റണ്‍സ് കുറിച്ച ഇംഗ്ലണ്ട് ഇന്ത്യക്കെതിരായ ഏറ്റവും വലിയ സ്കോറാണു പുനെയില്‍ അടിച്ചുകൂട്ടിയത്. അവസാന പത്തോവറില്‍ ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ചു പറത്തിയ ഇംഗ്ലണ്ട് 115 റണ്‍സാണു കുറിച്ചത്. ഇന്ത്യന്‍ ബൗളര്‍മാരെല്ലാം ഇംഗ്ലീഷ് ബാറ്റ്സ്മാന്മാരുടെ ബാറ്റിന്റെ ചൂടറിഞ്ഞു. പത്തോവര്‍ എറിഞ്ഞു രണ്ടു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറ വിട്ടുകൊടുത്തത് 79 റണ്‍സാണ്. രണ്ടു വിക്കറ്റെടുത്ത ഹര്‍ദിക് പാണ്ഡ്യ 9 ഓവറില്‍ 46 റണ്‍സ് വിട്ടുകൊടുത്തു. പത്തോവറില്‍ 50 റണ്‍സ് വഴങ്ങിയ രവീന്ദ്ര ജഡേജയും ഏഴ് ഓവറില്‍ 63 റണ്‍സ് വഴങ്ങിയ ഉമേഷ് യാദവും ഓരോ വിക്കറ്റെടുത്തു. എട്ടോവറില്‍ 63 റണ്‍സ് വഴങ്ങിയ അശ്വിനും നാലോവറില്‍ 23 റണ്‍സ് വഴങ്ങിയ കേദാര്‍ ജാദവിനും രണ്ടോവറില്‍ 14 റണ്‍സ് വിട്ടുകൊടുത്ത യുവരാജിനും വിക്കറ്റൊന്നും ലഭിച്ചില്ല.

NO COMMENTS

LEAVE A REPLY