രണ്ടാം ടെസ്റ്റ്: ഇന്ത്യ ഏഴിന് 239

177

കൊല്‍ക്കത്ത: ആദ്യമൊന്ന് പതറി, പിന്നെ ഒരു സെഞ്ച്വറി കൂട്ടുകെട്ടില്‍ തിരിച്ചുവന്നു. ഒടുക്കം വീണ്ടും തിരിച്ചടി നേരിട്ട് ഇന്ത്യ. ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം കളി നിര്‍ത്തുമ്ബോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെടുത്തുനില്‍ക്കുകയാണ് ആതിഥേയര്‍. പതിനാലാം റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയും റണ്ണൊന്നുമെടുക്കാതെ രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.46 റണ്ണെടുക്കുന്നതിനിടെ മൂന്ന് വിലപ്പെട്ട വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ ഇന്ത്യയെ ഇടയ്ക്ക് കരകയറ്റിയത് ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയും ചേര്‍ന്നാണ്.
ശിഖര്‍ ധവാന്‍ (10 പന്തില്‍ നിന്ന് ഒരു റണ്‍), മുരളി വിജയ് (29 പന്തില്‍ നിന്ന് ഒന്‍പത് റണ്‍), വിരാട് കോലി (28 പന്തില്‍ നിന്ന് ഒന്‍പത് റണ്‍) എന്നിവരാണ് നിസാര സ്കോറിന് പുറത്തായത്.നാലാം വിക്കറ്റില്‍ 141 റണ്‍സാണ് ഇരുവരും ചേര്‍ന്നാണ് നേടിയത്. പൂജാര 219 പന്തില്‍ നിന്ന് 87 ഉം രഹാനെ 157 പന്തില്‍ നിന്ന് 77 ഉം റണ്‍സാണ് നേടിയത്. പൂജാരയെ ഗുപ്തിലിന്റെ കൈയിലെത്തിച്ച വാഗ്നെറാണ് കിവീസിന് ബ്രേക്ക് നല്‍കിയത്. രഹാനെയെ പട്ടേല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയും ചെയ്തു.പിന്നീട് വന്നവര്‍ക്ക് ഈ മികവ് ആവര്‍ത്തിക്കാനായില്ല. രോഹിത് ശര്‍മ രണ്ട് റണ്ണിനും അശ്വിന്‍ 26 റണ്‍സിനും പുറത്തായി.കിവീസിനുവേണ്ടി ഹെന്റി മൂന്നും പട്ടേല്‍ രയും ബൗള്‍ട്ടും വാഗ്നെറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.ഒന്നാം ടെസ്റ്റ് 197 റണ്‍സിന് വിജയിച്ച ഇന്ത്യ പരമ്ബരയില്‍ 1-0 ന് മുന്നിലാണ്.

NO COMMENTS

LEAVE A REPLY