കിവീസിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക്, പാകിസ്താനെ പിന്തള്ളി ഇന്ത്യ റാങ്കിങ്ങില്‍ ഒന്നാമത്

231

കൊല്‍ക്കത്ത: ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനെ 178 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്ബര സ്വന്തമാക്കിയത്. ഇന്‍ഡോറില്‍ ഒക്ടോബര്‍ എട്ടു മുതലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക. നേരത്തെ കാണ്‍പുരില്‍ ഇന്ത്യ 197 റണ്‍സിന് കിവീസിനെ പരാജയപ്പെടുത്തിയിരുന്നു. ഇതോടെ ടെസ്റ്റ് റാങ്കിങ്ങില്‍ പാകിസ്താനെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി.നാലാം ദിനം ഇന്ത്യ മുന്നോട്ടുവെച്ച 376 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലന്‍ഡിന് 81.1 ഓവറില്‍ 197 റണ്‍സെടുക്കുന്നതിനിടയില്‍ എല്ലാവരും പുറത്താകുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രവിചന്ദ്ര അശ്വിനും മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയുടെ വിജയം അനായാസനാക്കിയത്. രണ്ടിന്നിങ്സിലും അര്‍ദ്ധ സെഞ്ച്വറി നേടിയ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ വൃദ്ധിമാന്‍ സാഹയാണ് കളിയിലെ താരം148 പന്തില്‍ 74 റണ്‍സ് നേടിയ ടോം ലാഥത്തിനൊഴികെ മറ്റാര്‍ക്കും കിവീസ് നിരയില്‍ പിടിച്ചു നില്‍ക്കാനായില്ല. ന്യൂസിലന്‍ഡിന്റെ ആറു ബാറ്റ്സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി.
എട്ടു വിക്കറ്റിന് 227 റണ്‍സെന്ന നിലയില്‍ നാലാം ദിനം കളിയാരംഭിച്ച ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. നാലാം ദിവസത്തെ പത്താം ഓവറില്‍ നിക്കോള്‍സിന് ക്യാച്ച്‌ നല്‍കിയ ഭുവനേശ്വര്‍ കുമാറാണ് ആദ്യം മടങ്ങിയത്. 51 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത ഭുവിയെ വാഗ്നറാണ് മടക്കിയത്. 251 റണ്‍സിലാണ് ഇന്ത്യയ്ക്ക് ഒന്‍പതാം വിക്കറ്റ് നഷ്ടമായത്.
ജഡേജയുടെ പന്തില്‍ നിക്കോള്‍സിനെ പുറത്താക്കാന്‍ രഹാനെയെടുത്ത ക്യാച്ച്‌ഏഴ് പന്ത് മാത്രം നേരിട്ട മുഹമ്മ് ഷമിയെ ബൗള്‍ട്ടിന്റെ പന്തില്‍ ലഥാമാണ് ക്യാച്ചെടുത്തത്. ഒരു റണ്ണായിരുന്നു ഷമിയുടെ സംഭാവന. 120 പന്തില്‍ നിന്ന് 58 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹ പുറത്താവാതെ നിന്നു. രണ്ടാമിന്നിങ്സില്‍ സാഹയെക്കൂടാതെ രോഹിത് ശര്‍മ്മ, വിരാട് കോലി എന്നിവരുടെ ബാറ്റിങ് കൂടിയാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. കിവീസിനുവേണ്ടി ബൗള്‍ട്ട്, ഹെന്റി, സാന്റ്നര്‍ എന്നിവര്‍ മൂന്ന് വീതവും വാഗ്നര്‍ ഒരു വിക്കറ്റും വീഴ്ത്തി.
സ്കോര്‍: ഇന്ത്യ: 316, 263 ന്യൂസിലന്‍ഡ്: 204,197

NO COMMENTS

LEAVE A REPLY