മൊഹാലി : ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചതത്. 286 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ വിരാട് കോഹ് ലിയുടെ സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ വിജയിച്ത്. നായകന്‍ ധോണി എണ്‍പതു റണ്‍സെടുത്തു വെടിക്കെട്ട് ബാറ്റിങ് നടത്തിയതും ഇന്ത്യയുടെ സ്കോറിംഗിന് കരുത്തുകൂട്ടി. 154 റസടിച്ച വിരാട് കോലി തന്നെയായിരിരുന്നു ഇന്ത്യയുടെ വിജയശില്‍പ്പി.
ന്യൂസിലന്‍ഡ് മുന്നോട്ടു വച്ച 286 റണ്‍സിലേക്ക് ബാറ്റേന്തിയ ഇന്ത്യ 12 പന്ത് ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. ക്യാപ്റ്റന്‍ എം.എസ് ധോനി 80 റണ്‍സുമായി വിരാട് കോലിക്ക് മികച്ച പിന്തുണ നല്‍കി. മൂന്നാം വിക്കറ്റില്‍ എം.എസ് ധോനിയും കോലിയും ചേര്‍ന്ന് 27.1 ഓവറില്‍ നേടിയ 151 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് 49.4 ഓവറില്‍ 285 റണ്‍സിന് എല്ലാവരും പുറത്തായി. അര്‍ധ സെഞ്ച്വറി നേടിയ ടോം ലാഥമും ജെയിംസ് നീഷാമുമാണ് കിവീസിനെ തകര്‍ച്ചയില്‍ നിന്ന് കര കയറ്റിയത്.
മത്സരത്തില്‍ കിവീസിന് മികച്ച തുടക്കമാണ് ലഭിച്ചത്. മൂന്ന് വിക്കറ്റിന് 153 റണ്‍സെന്ന നിലിയിലായിരുന്ന കിവീസ് പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെടുത്തുകയായിരുന്നു. 46 റണ്‍സെടുക്കുന്നതിനിടയില്‍ ആറു വിക്കറ്റ് നഷ്ടമായ കിവീസ് തകര്‍ച്ച നേരിട്ടു. എന്നാല്‍ ആറാമനായി ക്രീസിലെത്തിയ നീഷാം മാറ്റ് ഹെന്റിയുമായി ചേര്‍ന്ന് 84 റണ്‍സിന്റെ കൂട്ടു കെട്ടു ണ്ടാക്കുകയായിരുന്നു. 47 പന്തില്‍ ഏഴ് ഫോറിന്റെ അകമ്ബടിയോടെയാണ് നീഷാം 57 റണ്‍സെടുത്തത്. ഹെന്റി 39 റണ്‍സടിച്ചു. 72 പന്തില്‍ മൂന്ന് ഫോറിന്റെയും ഒരു സിക്സിന്റെയും സഹായത്തോടെ 61 റണ്‍സടിച്ച ലാഥമാണ് കിവീസിന്റെ ടോപ്പ് സ്കോറര്‍. കേഥര്‍ ജാദവും ഉമേഷ് യാദവും ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ജാദവ് അഞ്ച് ഓവറില്‍ 29 റണ്‍സ് വഴങ്ങിയപ്പോള്‍ 10 ഓവറില്‍ 75 റണ്‍സാണ് ഉമേഷ് യാദവ് വിട്ടുകൊട്ടുത്തത്. ജസ്പ്രീത് ബുംറയും അമിത് മിശ്രയും രണ്ട് വിക്കറ്റ് വീതം നേടി ഉമേഷ് യാദവിനും ജാദവിനും മികച്ച പിന്തുണ നല്‍കി.