മൊഹാലി ഏകദിനം : ടോസ് നേടിയ ഇന്ത്യ ന്യൂസീലന്‍ഡിനെ ബാറ്റിങ്ങിനയച്ചു

182

മൊഹാലി: ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ബൗളിങ്. ടോസ് നേടിയ ഇന്ത്യ ന്യൂസീലന്‍ഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ തന്നെ ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍ കിവീസ് നിരയില്‍ ആന്റൊണ്‍ ഡേവ്സിച്ചിന് പകരം ജെയിംസ് നീഷാം കളിക്കും. അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്ബരയില്‍ ഇന്ത്യയും ന്യൂസീലന്‍ഡും ഒപ്പത്തിനൊപ്പമാണ്. ധര്‍മ്മശാലയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ആറു വിക്കറ്റിന് ഇന്ത്യ ജയിച്ചിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ന്യൂസീലന്‍ഡ് ആറു റണ്‍സിന് ഇന്ത്യയെ പരാജയപ്പെടുത്തി.

NO COMMENTS

LEAVE A REPLY