ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യ 92 റണ്‍സിന് പുറത്തായി. ആദ്യ മൂന്ന് ഏകദിനങ്ങളിലും തകര്‍പ്പന്‍ ജയം നേടി പരമ്ബര സ്വന്തമാക്കിയ ഇന്ത്യ യാതൊരു സമ്മര്‍ദ്ദവുമില്ലാതെയാണ് ഇന്ന് കളത്തിലിറങ്ങിയത്. നായകന്‍ കൊഹ്‌ലിക്ക് വിശ്രമം അനുവദിച്ചതിനാല്‍ പകരം രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇന്നിറങ്ങിയത്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ച്വറി നേടിയ താരമായ രോഹിതിന്റെ ഇരുന്നൂറാം ഏകദിന മത്സരം കൂടിയാണിത്.
കൊഹ്‌ലിക്ക് പകരം പ്രതീക്ഷയുണര്‍ത്തുന്ന യുവതാരം ശുഭ്മാന്‍ ഗില്ലിനാണ് ഇന്ന് അവസരം ലഭിച്ചത്.എന്നാല്‍, നാലാം മല്‍സരത്തില്‍ 55 റണ്‍സിനിടെ എട്ടു വിക്കറ്റ് നഷ്ടമായി. 200-ാം ഏകദിനം കളിക്കാനിറങ്ങിയ ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ (23 പന്തില്‍ ഏഴ്), സഹ ഓപ്പണര്‍ ശിഖര്‍ ധവാന്‍ (20 പന്തില്‍ 13), അമ്ബാട്ടി റായുഡു (പൂജ്യം), ദിനേഷ് കാര്‍ത്തിക് (പൂജ്യം), അരങ്ങേറ്റ മല്‍സരം കളിക്കുന്ന ശുഭ്മാന്‍ ഗില്‍ (ഒന്‍പത്), കേദാര്‍ ജാദവ് (ഒന്ന്), ഭുവനേശ്വര്‍ കുമാര്‍ (ഒന്ന്), ഹാര്‍ദിക് പാണ്ഡ്യ (16) എന്നിവരാണ് പുറത്തായത്. ടോസ് നേടിയ ന്യൂസിലന്‍ഡ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.