ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റിന് നാളെ പോര്‍ട്ട് ഓഫ് സ്പെയിനിലെ ക്യൂന്‍സ് പാര്‍ക് ഓവലില്‍ തുടക്കമാവും.
ആദ്യ ടെസ്റ്റ് നടന്ന ഡൊമനിക്കയിലെ പിച്ച് വേഗം കുറഞ്ഞതും സ്പിന്നര്‍മാരെ സഹായിക്കുന്നതും ആയിരുന്നെങ്കില്‍ ഇന്ത്യന്‍ ടീമിന് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് പോര്‍ട്ട് ഓഫ് സ്പെയിനില്‍ നിന്നും വരുന്നത്. ക്യൂന്‍സ് പാര്‍ക്ക് ഓവലിലെ പിച്ചും സ്പിന്നര്‍മാരെ തുണക്കുന്നതാകുമെന്നാണ് റിപ്പോര്‍ട്ട്.
ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ ഒന്നാം ഇന്നിംഗ്സിലെ ശരാശരി സ്കോര്‍ 302 ആണ്. നാലാം ഇന്നിംഗ്സില്‍ ഇത് 168 ആയി കുറയുമെന്നതിനാല്‍ ടോസ് നേടുന്ന ടീം ബാറ്റിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.
ആദ്യ ദിനം തുടക്കത്തില്‍ പേസര്‍മാര്‍ക്ക് വേഗവും സ്വിംഗും ലഭിക്കുമെങ്കിലും പിന്നീട് വേഗം കുറഞ്ഞ് പൂര്‍ണമായും സ്പിന്നര്‍മാര്‍ക്ക് അനുകൂലമാകുമെന്നാണ് കരുതുന്നത്. ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും ഇതുവരെ 13 മത്സരങ്ങളില്‍കളിച്ചിട്ടുണ്ട്. മൂന്ന് മത്സരങ്ങള്‍ വീതം ഇരു ടീമും ജയിച്ചപ്പോള്‍ ഏഴ് മത്സരങ്ങള്‍ സമനിലയായി. 2016ലാണ് ഇവിടെ അവസാനമായി ഇരു ടീമും ഏറ്റുമുട്ടിയത്.