മൗണ്ട് മൗന്‍ഗനൂയി: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഈ മത്സരവും ജയിച്ചതോടെ അഞ്ചു മത്സര പരമ്ബര ഇന്ത്യ സ്വന്തമാക്കി. 244 റണ്‍സിന്റെ വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ബാറ്റെടുത്തവരെല്ലാം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ക്യാപ്റ്റന്‍ കോഹ്ലിയും ഓപ്പണര്‍ രോഹിത് ശര്‍മയും മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ ഏഴോവര്‍ ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി നീലപ്പട വിജയവും പരമ്ബരയും തീര്‍ത്തും അനായാസം സ്വന്തമാക്കുകയായിരുന്നു.