മെല്‍ബണ്‍: ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ജയം. എട്ടു വിക്കറ്റിനാണ് ഇന്ത്യ ആസ്ട്രേലിയയെ തോല്‍പിച്ചത്. ഇതോടെ പരമ്ബര 1-1 എന്ന നിലയിലായി.ഇന്ത്യക്കു വേണ്ടി ശുഭ്മന്‍ ഗില്ലും അജിങ്ക്യ റെഹാനെയും പുറത്താകാതെ യഥാക്രമം 35ഉം 27ഉം റണ്‍സ് നേടി.രണ്ടാം ഇന്നിങ്സിലും ആസ്ട്രേലിയന്‍ ബാറ്റിങ് നിര തകര്‍ന്ന് 200 റണ്‍സിന് പുറത്തായിരുന്നു. 70 റണ്‍സിന്‍െറ വിജയമായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. ഇത് ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.